കേരളം

kerala

ETV Bharat / state

വീണ്ടും അനധികൃത ദത്ത് വിവാദം: കുട്ടിയുടെ മാതാവിനെതിരെ കേസെടുത്ത് പൊലീസ് - സി ഡബ്ല്യു സി ചെയര്‍മാന്‍ അഡ്വ പി. എം. തോമസ്

രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് കുഞ്ഞിനെ അനധികൃതമായി ദത്ത് നല്‍കിയ വിവരം സി ഡബ്ല്യു സിയുടെ ശ്രദ്ധയില്‍പ്പെടുന്നത്.

Clt  ദത്ത് വിവാദം  illegal adoption controversy again  വീണ്ടും അനധികൃത ദത്ത് വിവാദം: കുട്ടിയുടെ മാതാവിനെതിരെ കേസെടുത്ത് പൊലീസ്  കുഞ്ഞിനെ ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി  baby was transferred to child welfare homes  സി ഡബ്ല്യു സി ചെയര്‍മാന്‍ അഡ്വ പി. എം. തോമസ്  CWC Chairman Adv. M. Thomas
വീണ്ടും അനധികൃത ദത്ത് വിവാദം: കുട്ടിയുടെ മാതാവിനെതിരെ കേസെടുത്ത് പൊലീസ്

By

Published : Apr 9, 2022, 9:54 AM IST

കോഴിക്കോട്: വീണ്ടും അനധികൃത ദത്ത് വിവാദം. ശിശുക്ഷേമ സമിതിയുടെ അനുമതിയില്ലാതെ കോഴിക്കോട് അനധികൃതമായി ദത്ത് നല്‍കിയ മൂന്നര വയസുള്ള കുഞ്ഞിനെ ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് കുഞ്ഞിനെ അനധികൃതമായി ദത്ത് നല്‍കിയ വിവരം സി ഡബ്ല്യു സിയുടെ ശ്രദ്ധയില്‍പ്പെടുന്നത്.

കുഞ്ഞിനെ സുരക്ഷിതമല്ലാത്ത വീട്ടിലേക്കാണ് മാറ്റിയതെന്നാണ് വിവരം. കോഴിക്കോടുള്ള ദമ്പതികള്‍ക്കാണ് കുഞ്ഞിനെ ദത്ത് നല്‍കിയത്. കുഞ്ഞിനെ ഉപേക്ഷിച്ചതിനും അനധികൃതമായി ദത്ത് നല്‍കിയതിനും കുട്ടിയുടെ മാതാവിനെതിരെ പന്നിയങ്കര പൊലീസ് കേസെടുത്തു.

കുഞ്ഞിനെ ദത്ത് നല്‍കിയതില്‍ വീഴ്‌ച കണ്ടെത്തിയാല്‍ ഉടന്‍ നടപടിയുണ്ടാകുമെന്ന് സി ഡബ്ല്യു സി ചെയര്‍മാന്‍ അഡ്വ പി. എം. തോമസ് പറഞ്ഞു. ആശുപത്രിക്ക് വീഴ്‌ച സംഭവിച്ചിട്ടുണ്ടോയെന്നതും പരിശോധിക്കുമെന്നും അഡ്വ പി എം തോമസ് പറഞ്ഞു. കുട്ടിയുടെ യഥാര്‍ഥ മാതാവിനെ വിളിച്ചുവരുത്തുമെന്നും പൊലീസിന്‍റെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ABOUT THE AUTHOR

...view details