കേരളം

kerala

ETV Bharat / state

അനധികൃത സ്വത്ത് സമ്പാദനം; അന്വേഷണ സംഘത്തെ വിപുലീകരിച്ചു - സ്വത്ത് സമ്പാദനക്കേസ്

കേസുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ ഒരാഴ്ചത്തെ സമയമാണ് ഷാജിക്ക് വിജിലന്‍സ് അനുവദിച്ചിട്ടുള്ളത്.

KM Shaji  കെ.എം ഷാജി  അനധികൃത സ്വത്ത് സമ്പാദനക്കേസ്  സ്വത്ത് സമ്പാദനക്കേസ്  അന്വേഷണ സംഘം
കെ.എം ഷാജിക്കെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസ്; അന്വേഷണ സംഘത്തെ വിപുലീകരിച്ചു

By

Published : Apr 17, 2021, 8:38 AM IST

കോഴിക്കോട്: കെ.എം ഷാജിക്കെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസ് അന്വേഷിക്കുന്ന വിജിലന്‍സ് സംഘത്തെ വിപുലീകരിച്ചു. കേസുമായി ബന്ധപ്പെട്ട് നിരവധി രേഖകളും തെളിവുകളും പരിശോധിക്കേണ്ടതിനാലാണ് സംഘത്തെ വിപുലീകരിച്ചത്. 2011ല്‍ നിയമസഭയിലേക്ക് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടതു മുതലുളള കെ.എം ഷാജിയുടെ എല്ലാ വരവു ചെലവു കണക്കുകളും വിജിലന്‍സ് പരിശോധിച്ച് വരികയാണ്.

READ MORE: ഷാജി ഒരു രേഖയും ഹാജരാക്കിയില്ലെന്ന് വിജിലൻസ്: കൈയിലുള്ള രേഖകൾ കൊടുത്തെന്ന് ഷാജി

ഷാജിയുടെ സ്വന്തം പേരിലും ബന്ധുക്കളുടെ പേരിലുമുളള സ്വത്ത് വകകള്‍, ബാങ്ക് ഇടപാടുകള്‍, എന്നിവയുടെ വിശദമായ കണക്കെടുപ്പാണ് നടക്കുന്നത്. വീട് ഉള്‍പ്പെടെയുളള വസ്തുവകകളുടെ മൂല്യ നിര്‍ണയവും നടത്തണം. ഇത് പരിഗണിച്ചാണ് അന്വേഷണ സംഘത്തെ വിപുലീകരിച്ചത്. പുതിയ സംഘത്തിൽ ആരൊക്കെ ഉൾപ്പെടുമെന്നത് ഇന്ന് വ്യക്തമാകും. അതേസമയം കേസുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ ഒരാഴ്ചത്തെ സമയമാണ് ഷാജിക്ക് വിജിലന്‍സ് അനുവദിച്ചിട്ടുള്ളത്.

ABOUT THE AUTHOR

...view details