കോഴിക്കോട്: മാവോയിസ്റ്റ് ലഘുലേഖകൾ കൈവശം വച്ചതിന് പിടിയിലായ പ്രതികൾക്കെതിരെ വ്യക്തമായ തെളിവുകള്‍ ഉണ്ടെന്ന് ഉത്തരമേഖല ഐജി അശോക് യാദവ്. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് യു.എ.പി.എ ചുമത്തിയത്. പ്രതികളുടെ മാവോയിസ്റ്റ് ബന്ധം തെളിയിക്കുന്ന രേഖകൾ കിട്ടിയിട്ടുണ്ടെന്നും യു.എ.പി.എ പിൻവലിക്കേണ്ട സാഹചര്യമില്ലെന്നും ഐജി അശോക് യാദവ് പറഞ്ഞു.
മാവോയിസ്റ്റ് ബന്ധത്തിന് കൃത്യമായ തെളിവുകള്‍; യുഎപിഎ പിന്‍വലിക്കില്ലെന്ന് ഐജി
കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പന്തീരാങ്കാവില്‍ പിടിയിലായ രണ്ട് പ്രതികൾക്കുമെതിരെ യു.എ.പി.എ ചുമത്തിയതെന്ന് ഐജി അശോക് യാദവ്
ഐജി
ഉന്നത രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് വഴങ്ങി യു.എ.പി.എ പിൻവലിക്കാൻ കഴിയില്ലെന്ന് ഐജി വ്യക്തമാക്കി. രണ്ട് പ്രതികളെയും വൈദ്യ പരിശോധനക്കായി കോഴിക്കോട് ബീച്ച് ആശുപത്രിയിലേക്ക് കൊണ്ട് പോകും. പ്രതികളെന്ന് കണ്ടെത്തിയവർ സിപിഎം ബ്രാഞ്ച് അംഗങ്ങളായതിനാൽ സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനൻ മാസ്റ്റർ ഉൾപ്പടെയുള്ളവർ മുഖ്യമന്ത്രിയെ സന്ദർശിച്ച് ഇക്കാര്യത്തെപ്പറ്റി ചര്‍ച്ച നടത്തിയതായാണ് സൂചന. സിപിഐ ഉൾപ്പടെയുള്ള കക്ഷികള്‍ നടത്തിയ ഇടപെടലും ഫലം കണ്ടില്ല.