കോഴിക്കോട്: പ്രതിസന്ധികള്‍ക്കിടയിലും വീട്ടിലിരുന്ന് വിധിയെ പഴിക്കാന്‍ ഒരുക്കമല്ല പേരാമ്പ്രയിലെ ഒരു കൂട്ടം ബസ് ജീവനക്കാര്‍. ബിരിയാണിയുണ്ടാക്കി വഴിയരികില്‍വച്ചു വിറ്റ് അവര്‍ നിത്യചെലവിനുള്ള വക കണ്ടെത്തുന്നു. എട്ട് പേര്‍ ചേര്‍ന്ന കൂട്ടായ്മയാണ് പേരാമ്പ്രയില്‍ ബിരിയാണി വെച്ചു വില്‍ക്കുന്നത്.
ബസ് സർവീസ് ഇല്ലെങ്കിൽ ബിരിയാണി സർവീസ് - പേരാമ്പ്രയിലെ ബസ് ജീവനക്കാർ
ലോക്ക് ഡൗണില്‍ പ്രതിസന്ധിയിലായ പേരാമ്പ്രയിലെ ബസ് ജീവനക്കാർ ബിരിയാണിയുണ്ടാക്കി വഴിയരികില്‍വച്ചു വിറ്റ് നിത്യചെലവിനുള്ള വക കണ്ടെത്തുന്നു.
ബസ്
ലോക്ക് ഡൗണില്‍ ഏറ്റവും പ്രതിസന്ധിയിലായ തൊഴില്‍ മേഖലകളില്‍ ഒന്നാണ് ബസ് സര്‍വീസ്. ഓട്ടം ഇല്ലാതായതോടെ തൊഴിലാളികള്‍ പ്രതിസന്ധിയിലായി. കല്ലോട് ക്ഷേത്രത്തിനു സമീപത്തും ബസ് സ്റ്റാന്റ് പരിസരത്തുമൊക്കെയായി ബസ് ജീവനക്കാര്‍ ബിരിയാണി വില്‍ക്കുന്നതു കാണാം.