കോഴിക്കോട്: വീട്ടമ്മ തൂങ്ങിമരിച്ചതിന് പിന്നാലെ ഭർത്താവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവമ്പാടി മരക്കാട്ടുപുറം സ്വദേശിനി മാരിക്കണ്ടത്തിൽ രമണിയെയാണ് ഇന്നലെ (ഒക്‌ടോബര്‍ 28) വൈകിട്ട് അഞ്ചുമണിയോടുകൂടി വീടിന്‍റെ പുറകുവശത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് കാണാതായ ഭർത്താവ് വേലായുധനെ ഇന്ന് (ഒക്‌ടോബര്‍ 29) രാവിലെ മരക്കാട്ടുപുറത്തെ മുതിയോട്ടുമ്മൽ മലമുകളിൽ ആളൊഴിഞ്ഞ പറമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
തിരുവമ്പാടിയില്‍ വീട്ടമ്മ തൂങ്ങിമരിച്ചതിന് പിന്നാലെ ഭര്‍ത്താവും തൂങ്ങിമരിച്ചു - തൂങ്ങിമരിച്ച നിലയില്‍
മരക്കാട്ടുപുറം സ്വദേശിനി മാരിക്കണ്ടത്തിൽ രമണി ആണ് ഇന്നലെ വീടിന് പിന്നില്‍ തൂങ്ങിമരിച്ചത്. ഇതിനു പിന്നാലെ കാണാതായ ഭര്‍ത്താവ് വേലായുധനെ ആളൊഴിഞ്ഞ പറമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു
തിരുവമ്പാടിയില്‍ വീട്ടമ്മ തൂങ്ങിമരിച്ചതിന് പിന്നാലെ ഭര്‍ത്താവും തൂങ്ങിമരിച്ചു
രമണിയെ വീടിനു പുറകിൽ തൂങ്ങിമരിച്ച നിലയിൽ മകന്‍റെ ഭാര്യയാണ് ആദ്യം കണ്ടത്. തുടര്‍ന്ന് കാണാതായ വേലായുധന് വേണ്ടി സമീപവാസികള്‍ തെരച്ചില്‍ നടത്തിയിരുന്നു. രാത്രി ഏറെ വൈകിയും തെരച്ചിൽ തുടര്‍ന്നെങ്കിലും വേലായുധനെ കണ്ടെത്താനായിരുന്നില്ല.
ഇന്ന് രാവിലെ വീണ്ടും നടത്തിയ തെരച്ചിലിലാണ് വേലായുധനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവമ്പാടി പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. രമണിയുടെ മൃതദേഹം ഇന്നലെ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നു.