കേരളം

kerala

ETV Bharat / state

യുവതിയും കുഞ്ഞും മരിച്ച സംഭവത്തിൽ ഭർത്താവും ഭർതൃമാതാവും അറസ്റ്റിൽ - crime news kozhikode

ഭർതൃവീട്ടുകാർ വീട്ടിൽ ഇല്ലാത്ത സമയത്ത് നിജിനയും കുഞ്ഞും കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു എന്നാണ്  ഇവർ നേരത്തെ പൊലീസിന് മൊഴി നൽകിയിരുന്നത്. എന്നാൽ മൊഴിയിലെ പൊരുത്തക്കേടാണ് അറസ്റ്റിലേക്ക് നയിച്ചത്.

death  husband  kozhikode  കോഴിക്കോട് വാർത്തകൾ  യുവതിയും കുഞ്ഞും കിണറ്റിൽ വീണ് മരിച്ച സംഭവം  latest crime news updates  crime news kozhikode  ക്രൈം വാർത്തകൾ
വെള്ളന്നൂരിൽ യുവതിയും കുഞ്ഞും കിണറ്റിൽ വീണ് മരിച്ച സംഭവത്തിൽ ഭർത്താവും ഭർതൃമാതാവും അറസ്റ്റിൽ

By

Published : Nov 27, 2019, 1:50 PM IST

കോഴിക്കോട്:ചാത്തമംഗലം വെള്ളന്നൂരിലെ ഭർതൃവീട്ടിലെ കിണറ്റിൽ യുവതിയെയും കുഞ്ഞിനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെയും ഭർതൃമാതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. കീഴരിയൂർ കാരാടി പറമ്പത്ത് കുമാരന്‍റെ മകൾ നിജിന, മകൻ റുഡ് വിച്ച് എന്നിവർ മരിച്ച സംഭവത്തിലാണ് ഭർത്താവ് വെള്ളന്നൂർ വിരുപ്പിൽ സ്വദേശി രഖിലേഷ്, അമ്മ ലളിത എന്നിവരെ കോഴിക്കോട് നോർത്ത് അസിസ്റ്റന്‍റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഭർതൃവീട്ടുകാർ വീട്ടിൽ ഇല്ലാത്ത സമയത്ത് നിജിനയും കുഞ്ഞും കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു എന്നാണ് ഇവർ നേരത്തെ പൊലീസിന് മൊഴി നൽകിയിരുന്നത്. മൊഴിയിലെ പൊരുത്തക്കേടാണ് പൊലീസിന് കൂടുതൽ സംശയത്തിനിടയാക്കിയത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിനൊടുവിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

ABOUT THE AUTHOR

...view details