കേരളം

kerala

ETV Bharat / state

മധുരിക്കാതെ കരിമ്പ് വിപണി; പാളയത്ത് വറുതിയുടെ നവമിക്കാലം - sugarcane trade calicut

കരിമ്പ് കൂടാതെ മലര്‍, അരിപൊരി, ചോളപ്പൊരി തുടങ്ങിയവ കച്ചവടത്തിന് കൊണ്ട് വന്നിരുന്നു. 100 കെട്ട് പൊരി എടുത്തിരുന്ന സ്ഥാനത്ത് 50 കെട്ട് പൊരി മാത്രമാണ് കൊണ്ടുവന്നത്

മഹാനവമി വാര്‍ത്ത  കരിമ്പ് വ്യാപാരം കുറഞ്ഞു  കരിമ്പ് വ്യാപാരം കുറഞ്ഞു  നവരാത്രി കച്ചവടം  sugarcane trade calicut  sugarcane trade news
മധുരിക്കാതെ കരിമ്പ് വിപണി; പാളയത്ത് വറുതിയുടെ നവമിക്കാലം

By

Published : Oct 24, 2020, 5:11 PM IST

Updated : Oct 24, 2020, 5:24 PM IST

കോഴിക്കോട്: നവരാത്രി വിപണിയില്‍ തളര്‍ന്ന് കരിമ്പ് വിപണി. നവമി ആഘോഷക്കാലമായാല്‍ പാളയം മാര്‍ക്കറ്റില്‍ കരിമ്പ് വാങ്ങാനായി ആളുകള്‍ എത്തുമായിരുന്നു. എന്നാല്‍ ഇത്തവണ കരിമ്പ് വാങ്ങാന്‍ എത്തുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞതായി വ്യാപരികള്‍ പറഞ്ഞു. കൊവിഡ് കാലമായതിനാല്‍ ചുരുക്കം കരിമ്പ് കച്ചവടക്കാര്‍ മാത്രമാണ് പാളയത്തുള്ളത്. പോയ വര്‍ഷങ്ങളില്‍ മഹാനവമിയോട് അനുബന്ധിച്ചാണ് പാളയത്ത് കരിമ്പിന്റേയും വിവിധ തരം പൊരികളുടേയുമെല്ലാം കച്ചവടക്കാര്‍ സജീവമാകുന്നത്. എന്നാല്‍ ഇത്തവണ കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ നവമി ആഘോഷങ്ങള്‍ പേരിലൊതുങ്ങി. എല്ലാ വര്‍ഷവും ഈ കാലത്ത് ദിവസങ്ങള്‍ക്ക് മുമ്പേ തന്നെ വലിയ കച്ചവടമാണ് വ്യാപാരികള്‍ക്ക് ലഭിച്ചിരുന്നത്. എന്നാല്‍ ഇത്തവണ പാളയത്തേക്ക് ആളുകള്‍ എത്തുന്നത് കുറഞ്ഞു.

മധുരിക്കാതെ കരിമ്പ് വിപണി; പാളയത്ത് വറുതിയുടെ നവമിക്കാലം

കരിമ്പ് കൂടാതെ മലര്‍, അരിപൊരി, ചോളപ്പൊരി തുടങ്ങിയവയും കച്ചവടത്തിന് കൊണ്ട് വന്നിരുന്നു. 100 കെട്ട് പൊരി എടുത്തിരുന്ന സ്ഥാനത്ത് 50 കെട്ട് പൊരി മാത്രമാണ് ഇത്തവണ കൊണ്ടുവന്നത്. ഇതുപോലും വിറ്റ് പോയിട്ടില്ലെന്നും വ്യാപാരികള്‍ പറയുന്നു. ഒരു കെട്ടില്‍ 50 കിലോ പൊരിയാണ് ഉണ്ടാവുക. കരിമ്പിന്‍റെയും സ്ഥിതി ഇത് തന്നെയാണ്. സേലത്ത് നിന്നുമെത്തിക്കുന്ന കരിമ്പുകള്‍ നവമി സീസണില്‍ ദിവസവും 5060 കെട്ട് വരെ വിറ്റുപോയിരുന്നു. എന്നാല്‍ ഇത്തവണ ആകെ കൊണ്ടുവന്ന 100 കെട്ടില്‍ കാര്യമായി ഒന്നും ചെലവായിട്ടില്ലെന്നും വ്യാപാരികള്‍ പറയുന്നു. ചെറുകിട ഷോപ്പുകള്‍ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്നും പാളയത്തെ മൊത്ത കച്ചവടക്കാരില്‍ നിന്നുമാണ് കരിമ്പ് എടുത്തിരുന്നത്. എന്നാല്‍ കൊവിഡ് വിലങ്ങു തടിയായതോടെ അതും നഷ്ടമായ അവസ്ഥയാണെന്ന് കച്ചവടക്കാര്‍ പറയുന്നു.

Last Updated : Oct 24, 2020, 5:24 PM IST

ABOUT THE AUTHOR

...view details