കോഴിക്കോട്:ഷോർട്ട് സർക്യൂട്ടിൽ വീടിന്‍റെ മുകൾ നില കത്തി നശിച്ചു. വടകര റോഡിൽ കക്കം വെള്ളിയ പെട്രോൾ പമ്പ് പരിസരത്തെ പുതിയേടത്ത് മമ്മു ഹാജിയുടെ വീട്ടിലാണ് തീ പിടിത്തമുണ്ടായത്. രാവിലെ 11.30 ഓടെയായിരുന്നു അപകടം. അപകട സമയം കുടുംബാഗങ്ങൾ താഴത്തെ നിലയിലായിരുന്നതിനാൽ സംഭവത്തിൽ ആർക്കും ആളപായമില്ല.
തീപിടിത്തത്തില്‍ വീട് കത്തി നശിച്ചു; ആളപായമില്ല - ഷോർട്ട് സർക്യൂട്ടിൽ വീട് കത്തി
വടകര റോഡിൽ കക്കം വെള്ളിയ പെട്രോൾ പമ്പ് പരിസരത്തെ പുതിയേടത്ത് മമ്മു ഹാജിയുടെ വീട്ടിലാണ് തീ പിടിത്തമുണ്ടായത്.
ഷോർട്ടിൽ സർക്യൂട്ടിൽ വീട് കത്തി നശിച്ചു; ആളപായമില്ല
ഇരു നില കോൺക്രീറ്റ് വീടിന്‍റെ മുകൾനിലയിൽ സൂക്ഷിച്ചിരുന്ന കിടക്കകൾ, വസ്ത്രങ്ങൾ, ഫർണ്ണിച്ചറുകൾ എന്നിവ പൂർണ്ണമായും കത്തി നശിച്ചു. നാദാപുരം ചേലക്കാട് നിന്നെത്തിയ രണ്ട് യൂണിറ്റ് ഫയർഫോഴ്‌സെത്തിയാണ് തീ അണച്ചത്.