കേരളം

kerala

ETV Bharat / state

kozhikkode rain | കനത്ത മഴ; കോഴിക്കോട് പ്രൊഫഷണൽ കോളജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

മഴ തുടരുന്നതിനാലും പലയിടങ്ങളിലായി വെള്ളക്കെട്ടും ശക്തമായ കാറ്റുമുള്ളതിനാലും, നദീതീരങ്ങളിൽ ക്രമാതീതമായി വെള്ളം ഉയരുന്ന സാഹചര്യം നിലനിൽക്കുന്നതിനാലും പ്രൊഫഷണൽ കോളജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കോഴിക്കോട് കലക്‌ടര്‍ അവധി പ്രഖ്യാപിച്ചത്

holiday  all educational institution  holiday for all educational institution  kozhikode  rain  rain in kerala  rain news  rain in kerala  കനത്ത മഴ  കോഴിക്കോട്  കോളജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്  നാളെ അവധി  മഴ  കോഴിക്കോട്  മത്സ്യത്തൊഴിലാളികള്‍
kozhikkode rain | കനത്ത മഴ; കോഴിക്കോട് പ്രൊഫഷണൽ കോളജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

By

Published : Jul 24, 2023, 8:55 PM IST

കോഴിക്കോട്: ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും(25.07.2023) അവധി. ജില്ലയിൽ മഴ തുടരുന്നതിനാലും പലയിടങ്ങളിലായി വെള്ളക്കെട്ടും ശക്തമായ കാറ്റുമുള്ളതിനാലും, നദീതീരങ്ങളിൽ ക്രമാതീതമായി വെള്ളം ഉയരുന്ന സാഹചര്യം നിലനിൽക്കുന്നതിനാലും പ്രൊഫഷണൽ കോളജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കോഴിക്കോട് കലക്‌ടര്‍ അവധി പ്രഖ്യാപിച്ചത്. ജില്ലയിലെ അങ്കണവാടികള്‍ക്കും അവധി ബാധകമാണ്.

മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകളിൽ മാറ്റമില്ല. അവധിയായതിനാൽ കുട്ടികൾ അനാവശ്യമായി പുറത്തിറങ്ങുന്നത് രക്ഷിതാക്കൾ നിയന്ത്രിക്കണം. പരിസരങ്ങളിലെ പുഴകളിലോ നദീതടങ്ങളിലോ ഒരു കാരണവശാലും ഇറങ്ങരുതെന്നും ജാഗ്രത പുലർത്തണമെന്നും ജില്ല കലക്‌ടര്‍ നിര്‍ദേശിച്ചു.

ദുരന്ത നിവാരണ അതോറിറ്റിയുടെ അടിയന്തര യോഗം വിളിച്ചു ചേർത്ത് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം 24ന് വൈകിട്ട് 7:45 ഓടെയാണ് അവധി പ്രഖ്യാപിച്ചത്. എന്നാൽ, അവധി പ്രഖ്യാപിച്ചതായി വൈകുന്നേരം ആറ് മണിയോടെ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച പോസ്‌റ്ററുകൾ വ്യാജമാണ്. വ്യാജ വാർത്തയും പോസ്‌റ്ററുകളും പ്രചരിപ്പിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കലക്‌ടര്‍ എ ഗീത അറിയിച്ചു.

കനത്ത മഴയില്‍ കെട്ടിടം തകര്‍ന്നു വീണു: അതേസമയം, കാസര്‍കോട് തൃക്കണ്ണാട് കെട്ടിടം തകർന്നുവീണു. തൃക്കണ്ണാട് കടപ്പുറത്ത് കടലിനോട്‌ ചേർന്ന് സ്ഥിതി ചെയ്‌തിരുന്ന കെട്ടിടമാണ് തകർന്നത്. കനത്ത മഴയാണ് കെട്ടിടം തകര്‍ന്നു വീഴുവാന്‍ കാരണം.

കാസർകോട് ജില്ലയിലെ എല്ലാ താലൂക്കിലും മഴ തുടരുകയാണ്. മഞ്ചേശ്വരം താലൂക്ക് പരിധിയിൽ ഒരു ഓട് മേഞ്ഞ വീട് പൂർണമായും തകർന്നു. ഒരു കിണറും തകർന്നിട്ടുണ്ട്.

നിലവിൽ കാലവർഷവുമായി ബന്ധപ്പെട്ട് മറ്റ് അനിഷ്‌ട സംഭവങ്ങളോ നാശനഷ്‌ടങ്ങളോ റിപ്പോർട്ട് ചെയ്‌തിട്ടില്ല. എന്നാൽ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. മൊഗ്രാൽ പുഴ, നീലേശ്വരം പുഴ, കാര്യങ്കോട് പുഴ, എന്നിവയിൽ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ അപകടനിലയിലായിരുന്ന മധൂർ, ഭീമനടി, ചായ്യോം എന്നീ പ്രദേശങ്ങള്‍ അപകട നില മറികടന്നിട്ടുണ്ട്.

തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. മലയോരത്ത്‌ ആഞ്ഞടിച്ച കാറ്റിൽ കൊന്നക്കാടും വള്ളിക്കടവിലും പല റോഡുകളിലും മരം വീണ്‌ ഗതാഗത തടസവുമുണ്ടായി. ഇവിടെ വൈദ്യുതിബന്ധവും തടസപ്പെട്ടു.

തൂണുകൾ തകര്‍ന്ന്‌ വൈദ്യുതി വിതരണം താറുമാറാവുകയും ഗതാഗം തടസപ്പെടുകയും ചെയ്‌തു. കൊന്നക്കാടിനും പുങ്ങംചാലിനും ഇടയിൽ നിരവധിയിടത്ത് റോഡിലേക്ക് മരം വീണ് യാത്രാതടസവും നേരിട്ടു. കാറ്റിൽ വട്ടക്കയത്ത് വീടിന് മുകളിലേക്ക് മരം വീണു. നാട്ടുകാരും കെഎസ്ഇബി തൊഴിലാളികളും ചേർന്ന് റോഡിൽ വീണ മരങ്ങൾ മുറിച്ച് മാറ്റി വാഹനതടസം നീക്കി.

പ്രതിഷേധിച്ച് മത്സ്യത്തൊഴിലാളികള്‍: അതേസമയം, രൂക്ഷമായ കടൽക്ഷോഭത്തിൽ അധികൃതർ നടപടി എടുക്കുന്നില്ലെന്ന് ആരോപിച്ച് കാഞ്ഞങ്ങാട് സംസ്ഥാന പാത മത്സ്യത്തൊഴിലാളികൾ ഉപരോധിച്ചു. ഇതോടെ ഗതാഗതം സ്‌തംഭിച്ചു. മത്സ്യതൊഴിലാളികളുടെ വലകൾ, സാധന സാമഗ്രികൾ സൂക്ഷിക്കുന്ന കെട്ടിടം കടലാക്രമണത്തിൽ തകർന്നിരുന്നു. കാഞ്ഞങ്ങാട് പൊലീസ് സ്ഥലത്ത് എത്തിയാണ് സ്ഥിതി ശാന്തമാക്കിയത്.

വീട് തകര്‍ന്നു:കനത്ത മഴയില്‍ തൃശൂര്‍ തിരുവില്വാമലയില്‍ വീട് തകര്‍ന്നു വീണു. പതിനഞ്ചാം വാര്‍ഡിലെ പൂതനക്കര പള്ളംപടി മുരളീധരന്‍റെ ഒറ്റമുറി വീടാണ് തിങ്കളാഴ്‌ച പുലര്‍ച്ചെ വലിയ ശബ്‌ദത്തോടെ മേല്‍ക്കൂര തകര്‍ന്ന് വീണത്. വീടിനുള്ളില്‍ കിടന്നുറങ്ങുകയായിരുന്ന കുടുംബനാഥന്‍ മുരളീധരന് കാലിലും ഭാര്യ ലതക്ക് തലയിലും പരിക്കേറ്റു.

ABOUT THE AUTHOR

...view details