കോഴിക്കോട് :പ്ലസ് വണ്‍ പ്രവേശനത്തിനായി സ്‌കൂളിലെത്തിയ വിദ്യാര്‍ഥിനിയെ ശിരോവസ്‌ത്രം ധരിക്കാന്‍ അനുവദിക്കുന്നില്ലെന്ന് പരാതി. കോഴിക്കോട് പ്രൊവിഡൻസ് ഗേൾസ് ഹയർ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. ശിരോവസ്‌ത്രം ധരിച്ചെത്തിയ വിദ്യാര്‍ഥിയോട് സ്‌കൂള്‍ യൂണിഫോമില്‍ അതില്ലെന്നും അനുവദിക്കില്ലെന്നും സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.
ശിരോവസ്‌ത്രമിടാന്‍ അനുവദിക്കുന്നില്ലെന്ന് പരാതി, സ്‌കൂള്‍ മാറാന്‍ ശ്രമിച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥി - കോഴിക്കോട് ജില്ല വാര്‍ത്തകള്‍
ചില കുട്ടികള്‍ക്ക് വേണ്ടി യൂണിഫോമില്‍ മാറ്റം വരുത്താനാകില്ലെന്ന് സ്‌കൂള്‍ അധികൃതര്‍
സംഭവത്തെക്കുറിച്ച് കൂടുതല്‍ ചോദിച്ചറിഞ്ഞ വിദ്യാര്‍ഥിനിയുടെ രക്ഷിതാവിനോട് ഇവിടെ ഇങ്ങനെയാണെന്നും സൗകര്യമുണ്ടെങ്കില്‍ ചേര്‍ത്താല്‍ മതിയെന്നുമായിരുന്നു പ്രിന്‍സിപ്പലിന്‍റെ മറുപടി. ചില കുട്ടികള്‍ക്ക് വേണ്ടി മാത്രം യൂണിഫോമില്‍ മാറ്റം വരുത്താനാകില്ലെന്നും പ്രിന്‍സിപ്പല്‍ വ്യക്തമാക്കി. അതേസമയം സ്‌കൂളില്‍ താത്കാലിക അഡ്‌മിഷന്‍ എടുത്ത വിദ്യാര്‍ഥിനിയിപ്പോള്‍ സ്‌കൂള്‍ മാറാനുള്ള ശ്രമത്തിലാണ്.
അധികൃതരുടെ തീരുമാനത്തിനെതിരെ എം.എസ്.എഫ് ഹരിത വിഭാഗം വെള്ളിയാഴ്‌ച സ്‌കൂളിലേക്ക് പ്രതിഷേധ മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.