കേരളം

kerala

ETV Bharat / state

ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ അനുപാതം റദ്ദാക്കിയതിനെതിരെ അപ്പീൽ പോകുമെന്ന് ഇ.ടി മുഹമ്മദ് ബഷീർ - minority welfare schemes news

വിഷയത്തിൽ കാന്തപുരം, ഇകെ വിഭാഗങ്ങൾ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ അനുപാതം റദ്ദാക്കി ഹൈക്കോടതി  ഹൈക്കോടതി ഉത്തരവ്  പാലൊളി മുഹമ്മദ് കുട്ടിയുടെ നിലപാട്  ന്യൂനപക്ഷ സംവരണം  ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ വിതരണ  വിതരണത്തിലെ 80:20 അനുപാതം റദ്ദാക്കി  80:20 അനുപാതം റദ്ദാക്കി  അപ്പീൽ നൽകുമെന്ന് ഇ ടി മുഹമ്മദ് ബഷീർ  E T Muhmmad Basheer latest news  will consider appeal says E T Muhmmad Basheer  E T Muhmmad Basheer news  minority welfare schemes news  high court quashed the ratio of minority welfare schemes
ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ അനുപാതം റദ്ദാക്കി ഹൈക്കോടതി; അപ്പീൽ നൽകുമെന്ന് ഇ.ടി മുഹമ്മദ് ബഷീർ

By

Published : May 29, 2021, 1:14 PM IST

കോഴിക്കോട്: സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ വിതരണത്തിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ മുസ്ലിം സംഘടനകളിൽ നിന്ന് പ്രതിഷേധം ഉയരുന്നു. 2011ലാണ് നിർദേശം ഉത്തരവ് ആയി വന്നതെന്നും അതു കൊണ്ട് വന്നത് എൽഡിഎഫ് സർക്കാരാണെന്നും ഇ.ടി മുഹമ്മദ് ബഷീർ പ്രതികരിച്ചു. ഇത് അടിസ്ഥാനപരമായി അന്നത്തെ സർക്കാരിന് വന്ന പിഴവാണ്.

പിന്നോക്ക അവസ്ഥക്ക് വേണ്ട സ്കീം വിവിധ ന്യൂനപക്ഷങ്ങൾക്ക് വേണ്ടി മാറ്റിയെന്നും 2011ലെ ഉത്തരവ് യുഡിഎഫ് സർക്കാർ തുടർന്ന് പോരുകയായിരുന്നുവെന്നും ഇ.ടി മുഹമ്മദ് ബഷീർ മലപ്പുറത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. കോടതി വിധിക്കെതിരെ അപ്പീൽ പോകുമെന്നും മുസ്ലിം ലീഗ്‌ വ്യക്തമാക്കി. അതേ സമയം കാന്തപുരം, ഇകെ വിഭാഗങ്ങൾ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

ഹൈക്കോടതി ഉത്തരവ്

80 ശതമാനം മുസ്ലിം വിഭാഗത്തിനും 20 ശതമാനം ഇതര ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും എന്ന അനുപാതത്തിലായിരുന്നു ഇതുവരെ ക്ഷേമ പദ്ധതികൾ മുന്നോട്ട് പോയിരുന്നത്. ഈ അനുപാതമാണ് ഹൈക്കോടതി റദ്ദാക്കിയത്. ഇപ്പോഴത്തെ ജനസംഖ്യ അനുസരിച്ച് ഈ അനുപാതം പുനർ നിശ്ചയിക്കണമെന്ന് കേരള ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു

പാലൊളി മുഹമ്മദ് കുട്ടിയുടെ നിലപാട്

ഈ അനുപാതം നടപ്പാക്കിയത് യുഡിഎഫ് സര്‍ക്കാരാണെന്നും മുസ്‌ലീം ലീഗ് സമ്മര്‍ദത്തിന് വഴങ്ങിയാണ് ഈ തീരുമാനമെടുത്തതെന്നുമാണ് പാലൊളി മുഹമ്മദ് കുട്ടി വ്യക്തമാക്കിയത്. 80:20 അനുപാതം സാമുദായിക വിഭജനം ഉണ്ടാക്കിയെന്നും ക്ഷേമപദ്ധതിയിലെ അനുപാതം എല്‍ഡിഎഫ് നിര്‍ദേശമല്ലെന്നും അദ്ദേഹം പറഞ്ഞു. 2015ലാണ് ഇപ്പോഴത്തെ 80:20 അനുപാതം നിലവില്‍ വന്നത്. ക്രൈസ്തവ സഭകള്‍ ഈ അനുപാതത്തിനെതിരെ അന്ന് മുതലേ രംഗത്തുണ്ടായിരുന്നു.

സംസ്ഥാനത്തിലെ ജനസംഖ്യ നിരക്ക്

18 ശതമാനം ക്രിസ്ത്യാനികളും 27 ശതമാനം മുസ്ലിം വിഭാഗക്കാരുമാണ് നിലവിൽ സംസ്ഥാനത്തുള്ളത്. പുതിയ ഉത്തരവ് പ്രകാരമാണെങ്കില്‍ 60:40 എന്ന അനുപാതത്തിലേക്ക് ന്യൂനപക്ഷ പദ്ധതികൾ പുനക്രമീകരിക്കപ്പെടും. ക്രൈസ്തവ വിഭാഗത്തിലെ പിന്നാക്ക വിഭാഗക്കാരെ മാത്രമാണ് പരിഗണിക്കുന്നതെങ്കില്‍ ഏകദേശം ഇപ്പോഴത്തെ അനുപാതം തന്നെ തുടരുകയും ചെയ്യും.

യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് കൊണ്ടു വന്ന അനുപാതം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇത് പിന്‍വലിക്കാന്‍ സര്‍ക്കാരിനുമേല്‍ വലിയ സമ്മര്‍ദ്ദവും ക്രൈസ്തവ സഭകളില്‍ നിന്നുണ്ടായിരുന്നു. അതേ സമയം രജീന്ദര്‍ സച്ചാര്‍ കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരം പിന്നാക്കം നില്‍ക്കുന്ന മുസ്ലിം വിഭാഗത്തിന് വേണ്ടിയായിരുന്നു ക്ഷേമ പദ്ധതികള്‍ കൊണ്ടു വന്നിരുന്നതെന്ന് എന്നായിരുന്നു അന്ന് പലരുടേയും വിശദീകരണം. 2008 മുതല്‍ 2015 വരെ മൂന്ന് ഉത്തരവുകള്‍ സര്‍ക്കാര്‍ ഇറക്കിയിരുന്നു. ഇതില്‍ 2015ലെ അടക്കമുള്ള ഉത്തരവുകളില്‍ 80 ശതമാനവും മുസ്ലിം വിഭാഗത്തിന് നല്‍കാനായിരുന്നു തീരുമാനം.

80 ശതമാനം മുസ്ലിം വിഭാഗത്തിനും 20 ശതമാനം ഇതര ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും എന്ന അനുപാതത്തിലായിരുന്നു ഇതുവരെ ക്ഷേമ പദ്ധതികൾ മുന്നോട്ട് പോയിരുന്നത്. എന്നാൽ നിലവിലെ സ്ഥിതിയിൽ 80:20 എന്ന അനുപാതം നീതികരിക്കാനാവില്ലെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്. ക്ഷേമപദ്ധതികൾ നടപ്പിലാക്കുമ്പോൾ അത് ന്യൂനപക്ഷ വിഭാഗങ്ങൾക്ക് തുല്യമായ രീതിയിൽ നടപ്പിലാക്കണമെന്നും കോടതി നിർദേശിച്ചു.

2015ലെ സര്‍ക്കാരിന്‍റെ ഉത്തരവില്‍ പറയുന്ന അനുപാതം തയാറാക്കിയത് വേണ്ടത്ര പഠനത്തിന്‍റെ അടിസ്ഥാനത്തിലല്ലെന്ന് ഹർജിക്കാരനും വാദിച്ചിരുന്നു. ഇതോടെയാണ് നിലവിലുള്ള ജനസംഖ്യക്ക് ആനുപാതികമായി പുതിയ അനുപാതം തയാറാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചത്.

READ MORE:ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ അനുപാതം റദ്ദാക്കി ഹൈക്കോടതി; ജനസംഖ്യ അനുസരിച്ച് അനുപാതം പുനർനിശ്ചയിക്കണം

ABOUT THE AUTHOR

...view details