കോഴിക്കോട്: പി വി അൻവർ എംഎൽഎയുടെ ഉടമസ്ഥതയിലുള്ള കോഴിക്കോട് കക്കാടംപൊയിലിലെ റിസോർട്ടിനായി നിർമിച്ച തടയണ പൊളിച്ചുതുടങ്ങി. ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ ഉടമകൾ തന്നെയാണ് തടയണ പൊളിക്കുന്നത്. നാലു വർഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് കക്കാടംപൊയിലിലെ പിവിആർ നേച്ചർ എന്ന റിസോർട്ടിലെ നാലു തടയണകൾ പൊളിക്കുന്നത്.
ടൂറിസം പദ്ധതിയുടെ ഭാഗമായി പി വി അന്‍വര്‍ എംഎല്‍എ എല്ലാ നിയമങ്ങളും കാറ്റില്‍പ്പറത്തിയാണ് അതീവ പരിസ്ഥിതി ലോല പ്രദേശമായ കക്കാടംപൊയിലില്‍ പിവിആര്‍ നാച്വറോ റിസോര്‍ട്ടില്‍ പ്രകൃതിദത്ത നീരുറവ തടഞ്ഞ് നാല് തടയണകള്‍ നിർമിച്ചത്. ഇത് വിവാദമായതിനെ തുടർന്നാണ് നിയമ നടപടിയിലേക്ക് നീങ്ങിയത്. കൂടരഞ്ഞി പഞ്ചായത്തും കോഴിക്കോട് കലക്‌ടറും നടപപടിയെടുക്കാതെ പലവട്ടം തടയണ സംരക്ഷിച്ചതും വിവാദങ്ങൾക്ക് ഇടയാക്കി.