കോഴിക്കോട്: ജില്ലയുടെ കിഴക്കൻ മലയോര മേഖലയിൽ മിന്നലോട് കൂടിയ ശക്തമായ മഴ. വൈകിട്ടോടെയാണ് മുക്കം, തിരുവമ്പാടി, കോടഞ്ചേരി മേഖലയിൽ കനത്ത മഴ പെയ്ത് തുടങ്ങിയത്. മഴയിൽ മുക്കം ചേന്ദമംഗലൂരിൽ മരം കടപുഴകി വീണ് പാര്‍ക്കിങ് ഷെഡ് തകർന്നു.
കോഴിക്കോട് മലയോര മേഖലയിൽ ശക്തമായ മഴ - കോഴിക്കോട് കനത്ത മഴ
കേരള തീരത്ത് കാറ്റ് ഗതി മാറി വീശാൻ തുടങ്ങിയതാണ് വടക്കൻ ജില്ലകളിൽ മഴ പെയ്യാൻ കാരണമെന്ന് കാലാവസ്ഥാ നിരീക്ഷകർ
മഴ
ഇരുവഞ്ഞിപ്പുഴയിലും ചാലിയാറിലും ജലനിരപ്പ് ഉയർന്നു. നഗരപ്രദേശത്ത് നേരിയ തോതിൽ മഴ ആരംഭിച്ചിട്ടുണ്ട്. കേരള തീരത്ത് കാറ്റ് ഗതി മാറി വീശാൻ തുടങ്ങിയതാണ് വടക്കൻ ജില്ലകളിൽ മഴ പെയ്യാൻ കാരണമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കി. രാത്രിയോടെ മഴ കുറയുമെന്നാണ് പ്രതീക്ഷ.
Last Updated : Nov 10, 2019, 8:37 PM IST