കോഴിക്കോട്: ജില്ലയിൽ മഴ തുടരുന്നു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യുന മർദത്തെ തുടർന്നാണ് ജില്ലയിൽ ശക്തമായ മഴ ലഭിക്കുന്നത്. ജില്ലയിൽ നിലവിൽ ഓറഞ്ച് അലർട്ട് ആണുള്ളത്. ഇരുവഴിഞ്ഞിപ്പുഴ, ചാലിയാർ പുഴ തുടങ്ങിയ പുഴകളിലെ ജലനിരപ്പ് ഉയർന്നു. കോഴിക്കോട് നഗരത്തിലെ റോഡുകളിലെല്ലാം വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ജില്ലയിലെ മലയോര മേഖല ഉരുൾപൊട്ടൽ ഭീഷണിയിലാണ്. മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ മുൻകരുതൽ നിർദേശമുണ്ട്.
കോഴിക്കോട് ജില്ലയിൽ കനത്ത മഴ തുടരുന്നു - kozhikode rain update
കനത്ത മഴയെ തുടർന്ന് ജില്ലയിലെ മലയോര മേഖല ഉരുൾപൊട്ടൽ ഭീഷണിയിലാണ്.
കോഴിക്കോട് ജില്ലയിൽ മഴ തുടരുന്നു
മലയോരങ്ങളിൽ വൈകിട്ട് ഏഴ് മുതൽ രാവിലെ ഏഴ് വരെ ഗതാഗതം നിരോധിച്ചു. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദേശം നൽകിയിട്ടുണ്ട്. കോഴിക്കോട് ബാലുശ്ശേരി കരുമലയിൽ മലയിടിച്ചിലിൽ വീട്ടമ്മയ്ക്ക് പരുക്കേറ്റു. കുണ്ടോം മലയിലാണ് മലയിടിഞ്ഞത്. പ്രദേശത്ത് നിന്ന് ആളുകളെ മാറ്റിപാർപ്പിച്ചു. നാട്ടുകരുടെ നേതൃത്വത്തിലാണ് ആളുകളെ മാറ്റിപാർപ്പിച്ചത്. ജില്ലയിലെ ഗ്രാമീണ മേഖല വെള്ളപ്പൊക്ക ഭീഷണിയിലാണ്. മേഖലയിൽ കൃഷിനാശവും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.
Last Updated : Sep 20, 2020, 12:02 PM IST