കോഴിക്കോട്: തുലാവർഷം ജില്ലയിൽ ശക്തി പ്രാപിക്കുന്നു. രാവിലെ ആരംഭിച്ച ചാറ്റൽ മഴ ഒരു മണിക്കൂർ പിന്നിട്ടപ്പോൾ നേരിയ തോതിൽ ശക്തി പ്രാപിച്ചു . ജില്ലയുടെ നഗരപ്രദേശത്ത് മഴ തോരാതെ പെയ്യുന്നുണ്ട്. ഗ്രാമപ്രദേശങ്ങളിലും കിഴക്കൻ മലയോര മേഖലയിലും സ്ഥിതി വ്യത്യസ്ഥമല്ല. മലയോര മേഖല ആശങ്കയിലാണെങ്കിലും അതിശക്തമായ മഴയോ കാറ്റോ ഇതുവരെ ഉണ്ടായിട്ടില്ല.
കോഴിക്കോട് മഴ ശക്തി പ്രാപിക്കുന്നു - കോഴിക്കോട് മഴ വാര്‍ത്ത
അടിയന്തര സാഹചര്യമുണ്ടായാൽ അധികൃതർ ആവശ്യപ്പെടുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്ന് ഭരണകൂടം നിര്‍ദ്ദേശിച്ചിട്ടുണ്ട്.
മഴ
കഴിഞ്ഞ തവണ പ്രകൃതി ദുരന്തമുണ്ടായ മേഖലയിൽ താമസിക്കുന്നവരോട് എമർജൻസി കിറ്റ് തയ്യാറാക്കി വെക്കണമെന്ന് ജില്ലാ ഭരണകൂടം നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യമുണ്ടായാൽ അധികൃതർ ആവശ്യപ്പെടുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്നും ഭരണകൂടം നിർദേശിച്ചിട്ടുണ്ട്.