കോഴിക്കോട്: കോഴിക്കോടിന്റെ മലയോര മേഖലയിൽ ശക്തമായ മഴ. ഇന്ന് ഉച്ചയോടെയാണ് ശക്തമായ മഴ തുടങ്ങിയത്. വിലങ്ങാട് പുഴയില്‍ മലവെള്ളപ്പാച്ചിലുണ്ടായി. ഉള്‍വനത്തില്‍ ഉരുള്‍പൊട്ടിയതായാണ് നാട്ടുകാര്‍ പറയുന്നത്. വിലങ്ങാട് പാലം വെള്ളത്തിനടിലാണ്. ഒട്ടേറെ കടകളിലും വെള്ളം കയറി.
വടക്കന്‍ കേരളത്തില്‍ മഴ കനക്കുന്നു ; കോഴിക്കോട് വിലങ്ങാട് വനമേഖലയില്‍ ഉരുൾപൊട്ടിയതായി സംശയം - ഏറ്റവും പുതിയ വാര്‍ത്ത
വടക്കൻ കേരളത്തിൽ മഴ ശക്തം. മലവെള്ളപ്പാച്ചിൽ ശക്തമായ കോഴിക്കോട് വിലങ്ങാട് വനമേഖലയില്‍ ഉരുൾപൊട്ടിയതായി സംശയം.
വടക്കന്‍ കേരളത്തില്‍ മഴ കനക്കുന്നു; കോഴിക്കോട് വിലങ്ങാട് വനമേഖലയില്‍ ഉരുൾപൊട്ടിയതായി സംശയം
മയ്യഴി പുഴയിലും നാദാപുരത്തിനടുത്ത വിഷ്‌ണുമംഗലം പുഴയിലും ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റുമുള്ളതാണ് പ്രദേശവാസികളെ ആശങ്കപ്പെടുത്തുന്നത്. 2019 -ലെ ഉരുൾപൊട്ടലില്‍ നാല് ജീവനുകൾ പൊലിഞ്ഞയിടം കൂടിയാണ് വിലങ്ങാട്. ജില്ല ഭരണകൂടം പ്രദേശത്തുള്ളവർക്ക് ജാഗ്രതാനിർദേശം നൽകി.
Last Updated : Aug 27, 2022, 7:44 PM IST