കേരളം

kerala

ETV Bharat / state

കോഴിക്കോട് പലയിടത്തും കനത്ത മഴ ; മരങ്ങൾ കടപുഴകി, വിവിധയിടങ്ങളില്‍ ഗതാഗത തടസം

കല്ലാച്ചിയിൽ വീടിനുമുകളിൽ തെങ്ങ് വീണു ; ആളപായമില്ല

heavy rain in kozhikode  കോഴിക്കോട് കനത്ത മഴ  കോഴിക്കോട് മഴ ശക്തം  kerala rain  kerala weather updates  കേരളം കാലാവസ്ഥ വാർത്ത
കോഴിക്കോട് കനത്ത മഴ; പലയിടങ്ങളിലും മരങ്ങൾ കടപുഴകി വീണു, ഗതാഗത തടസം

By

Published : Apr 6, 2022, 9:19 PM IST

കോഴിക്കോട് : ജില്ലയിൽ കനത്ത മഴ. വടകര, കല്ലാച്ചി, നാദാപുരം, പേരാമ്പ്ര, കുറ്റ്യാടി മേഖലകളിലാണ് പ്രധാനമായും വേനൽ മഴ തകർത്തുപെയ്‌തത്. ചിലയിടങ്ങളിൽ മരങ്ങൾ കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു.

കോഴിക്കോട് കല്ലാച്ചിയിൽ വീടിനുമുകളിൽ തെങ്ങ് വീണു. അപകടത്തിൽ വീട്ടുകാർ രക്ഷപ്പെട്ടു. സംസ്ഥാനത്ത് ഏപ്രിൽ 6 മുതൽ 10 വരെ ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇതിന്‍റെ പശ്ചാത്തലത്തിൽ ദുരന്തനിവാരണ വകുപ്പ് ജാഗ്രതാനിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

കോഴിക്കോട് കനത്ത മഴ

ALSO READ: സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത ; ജാഗ്രതാനിർദേശം

ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 10 മണി വരെ ഇടിമിന്നലിനെതിരെ പ്രത്യേക കരുതൽ പുലർത്തണമെന്നും, ഇടിമിന്നൽ ദൃശ്യമല്ലെങ്കിലും കരുതൽ ഒഴിവാക്കരുതെന്നും ദുരന്ത നിവാരണ വകുപ്പ് ചൂണ്ടിക്കാട്ടി.

ABOUT THE AUTHOR

...view details