കേരളം

kerala

ETV Bharat / state

കോഴിക്കോട് മഴ തുടരുന്നു; നാളെയും ഓറഞ്ച് അലര്‍ട്ട് - കോഴിക്കോട് മഴ

വടകര അഴിത്തല ഭാഗത്ത് നിന്നും കാണാതായ ഫൈബർ വള്ളം കണ്ണൂർ ഏഴിമല ഭാഗത്ത് കണ്ടെത്തി. വള്ളം കരയ്‌ക്കെത്തിക്കാനുള്ള ശ്രമം ആരംഭിച്ചു.

കോഴിക്കോട് മഴ തുടരുന്നു; നാളെയും ഓറഞ്ച് അലര്‍ട്ട്

By

Published : Oct 31, 2019, 7:08 PM IST

Updated : Oct 31, 2019, 7:46 PM IST

കോഴിക്കോട്: ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച കോഴിക്കോട് ജില്ലയില്‍ മഴ തുടരുന്നു. നഗരപ്രദേശങ്ങളിലും ഉൾനാടൻ ഗ്രാമപ്രദേശങ്ങളിലും കനത്ത മഴയാണ് വൈകിട്ട് ലഭിച്ചത്. കടലോര മേഖലയിൽ ചെറിയ തോതിൽ കാറ്റ് വീശുന്നുണ്ട്. കോതി, വെള്ളയിൽ, തോപ്പയിൽ തുടങ്ങിയ കടലോര മേഖലയിൽ കടൽക്ഷോഭമുണ്ടെങ്കിലും നാശനഷ്‌ടങ്ങൾ സംഭവിച്ചിട്ടില്ല.

കോഴിക്കോട് മഴ തുടരുന്നു; നാളെയും ഓറഞ്ച് അലര്‍ട്ട്

ഹാർബറിൽ നിർത്തിയിട്ട ഫൈബർ വള്ളങ്ങൾ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. വടകര അഴിത്തല ഭാഗത്ത് നിന്നും കാണാതായ ഫൈബർ വള്ളം കണ്ണൂർ ഏഴിമല ഭാഗത്ത് കണ്ടെത്തി. വള്ളം കരയ്‌ക്കെത്തിക്കാനുള്ള ശ്രമം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. കൊയിലാണ്ടി വിയ്യൂരില്‍ കടൽക്ഷോഭത്തെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചിട്ടുണ്ട്. ജില്ലയിൽ നാളെയും ഓറഞ്ച് അലര്‍ട്ട് തുടരുന്നതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ ഇറങ്ങരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

Last Updated : Oct 31, 2019, 7:46 PM IST

ABOUT THE AUTHOR

...view details