മഴ കനക്കുന്നു; രണ്ട് വീടുകൾ തകർന്നു - രണ്ട് വീടുകൾ തകർന്നു
നിരവധി പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി
മഴ കനക്കുന്നു; രണ്ട് വീടുകൾ തകർന്നു
കോഴിക്കോട്: ജില്ലയിൽ കനത്ത മഴയെ തുടര്‍ന്ന് രണ്ട് വീടുകൾ തകര്‍ന്നു. കാവിലുംപാറയിലെ പഷ്‌ണക്കണ്ടി പൊക്കന്‍റെ വീട് പൂർണമായും താമരശേരിയില്‍ മതിൽ ഇടിഞ്ഞ് വീണ് രാരോത്തിലെ ഒരു വീട് ഭാഗികമായും തകർന്നു. വടകര വില്ല്യാപ്പള്ളിയിലെ രണ്ട് കുടുംബങ്ങളില്‍ നിന്നായി 10 പേരെ അൻസാർ കോളജിലെ ദുരിതാശ്വാസ ക്യാമ്പിൽ എത്തിച്ചു. കൊയിലാണ്ടി കീഴരിയൂരിലെ വിവിധ ഭാഗങ്ങളിൽ വെള്ളം കയറിയതിനെ തുടർന്ന് 79 പേരെയും ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.
Last Updated : Jul 23, 2019, 2:07 PM IST