കോഴിക്കോട്: ജില്ലയില്‍ ശക്തമായ മഴയിലും കാറ്റിലും വ്യാപക നാശനഷ്‌ടം. കനത്ത മഴയിൽ കക്കയം ഡാമിന്‍റെ ഷട്ടറുകൾ തുറന്നു. ചൊവ്വാഴ്‌ച രാത്രി മുതൽ കോഴിക്കോട് ശക്തമായ മഴയാണ് തുടരുന്നത്. മലയോരമേഖല ഉരുൾപൊട്ടൽ ഭീഷണിയിലാണ്.
കോഴിക്കോട് ശക്തമായ മഴയും കാറ്റും; ജില്ലയിൽ ഓറഞ്ച് അലർട്ട് - landsliding kerala
മലയോരമേഖല ഉരുൾപൊട്ടൽ ഭീഷണിയിലാണ്. കനത്ത മഴയിൽ കക്കയം ഡാമിന്‍റെ ഷട്ടറുകളും തുറന്നിട്ടുണ്ട്
കോഴിക്കോട് ശക്തമായ മഴയും കാറ്റും
മുക്കം കാരശ്ശേരി മലാംകുന്നിലെ വീടിന്‍റെ മേൽക്കൂര ഇന്ന് രാവിലെ തകർന്നു. ശക്തമായ കാറ്റിൽ പ്രദേശത്ത് നിരവധി മരങ്ങൾ കടപുഴകി വീണിട്ടുണ്ട്. ഇവിടെ വൈദ്യുതി വിതരണവും തടസപ്പെട്ടിരിക്കുകയാണ്. ചാലിയാർ, ഇരുവഴിഞ്ഞി പുഴ, ചെറുപുഴ എന്നിവ കരകവിഞ്ഞൊഴുകുന്നു. ഗ്രാമീണ പ്രദേശങ്ങളെല്ലാം വെള്ളപ്പൊക്ക ഭീഷണിയിലായതിനെ തുടർന്ന് ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
Last Updated : Aug 5, 2020, 1:35 PM IST