കോഴിക്കോട് : കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം സന്ദര്‍ശിച്ച് ആരോഗ്യമന്ത്രി വീണ ജോർജ്. ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങളിൽ കാലോചിതമായ പരിഷ്‌കാരം ആവശ്യമാണെന്ന് ആശുപത്രി സന്ദർശിച്ചശേഷം മന്ത്രി വ്യക്തമാക്കി.
അന്തേവാസികളുടെ എണ്ണം സൗകര്യത്തേക്കാൾ കൂടുതലാണ്. മാനസികാരോഗ്യം വീണ്ടെടുത്തിട്ടും വീട്ടുകാർ കൊണ്ടുപോകാത്ത 48 പേരുണ്ട്. ആശുപത്രി ജീവനക്കാരുടെ എണ്ണം കൂട്ടേണ്ടതുണ്ടെന്നും മന്ത്രി വിശദീകരിച്ചു.