കേരളം

kerala

ETV Bharat / state

നിപ: രോഗ ലക്ഷണങ്ങളുള്ളവരുടെ ആരോഗ്യ സ്ഥിതി തൃപ്‌തികരമെന്ന് ആരോഗ്യ മന്ത്രി - നിപ

251 പേരുടെ സമ്പർക്കപ്പട്ടികയിൽ കൂടുതലുള്ളത് ആരോഗ്യ പ്രവർത്തകരാണ്. 129 ആരോഗ്യ പ്രവർത്തകരാണ് നിരീക്ഷണത്തിലുള്ളത്.

health minister veena george  health minister  veena george  വീണാ ജോര്‍ജ്  ആരോഗ്യമന്ത്രി  നിപ  nipah
നിപ : രോഗ ലക്ഷണങ്ങളുള്ളവരുടെ ആരോഗ്യ സ്ഥിതി തൃപ്‌തികരമെന്ന് ആരോഗ്യ മന്ത്രി

By

Published : Sep 6, 2021, 9:06 PM IST

കോഴിക്കോട്:സംസ്ഥാനത്ത് നിപരോഗ ലക്ഷണങ്ങളുള്ളവരുടെ ആരോഗ്യ സ്ഥിതി തൃപ്‌തികരമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സാമ്പിളുകൾ പരിശോധിക്കാനുള്ള സൗകര്യം ഇന്ന് രാത്രി മുതൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ സജ്ജമാക്കും. എൻഐവി പുനെയിൽ നിന്നുള്ള വിദഗ്ധർ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിയതായും മന്ത്രി പറഞ്ഞു.

ജാഗ്രതയോടെ കോഴിക്കോട്

251 പേരുടെ സമ്പർക്കപ്പട്ടികയിൽ കൂടതലുള്ളത് ആരോഗ്യ പ്രവർത്തകരാണ്. 129 ആരോഗ്യ പ്രവർത്തകരാണ് നിരീക്ഷണത്തിലുള്ളത്. 38 പേർ ആശുപത്രിയിൽ ഐസൊലേഷനിലാണ്. 54 പേർ ഹൈ റിസ്ക്ക് പട്ടികയിലാണ്. 11 പേർക്ക് രോഗ ലക്ഷണങ്ങളുണ്ട്. ഇവരില്‍ 3 പേരുടെ പരിശോധന കോഴിക്കോട് മെഡിക്കൽ കോളേജിൽ നടക്കുമെന്നും ഫലങ്ങൾ നാളെ രാവിലെ ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു.

നിപ : രോഗ ലക്ഷണങ്ങളുള്ളവരുടെ ആരോഗ്യ സ്ഥിതി തൃപ്‌തികരമെന്ന് ആരോഗ്യ മന്ത്രി

8 പേരുടെ പരിശോധന ഫലങ്ങൾ ഇന്ന് രാത്രിയോടെ ലഭ്യമാകുമെന്നും മന്ത്രി അറിയിച്ചു. അടുത്ത 48 മണിക്കൂർ കോഴിക്കോട് താലൂക്കിൽ കൊവിഡ് വാക്സിനേഷൻ ഉണ്ടായിരിക്കില്ല. നിപ ബാധിച്ചു മരിച്ച കുട്ടിയുടെ വീട്ട് വളപ്പിലെ റംബൂട്ടാൻ മരങ്ങളിൽ വവ്വാലുകളുടെ സാന്നിധ്യം കണ്ടെത്തിയെന്നും റംബൂട്ടാൻ പഴങ്ങൾ പരിശോധനക്ക് അയക്കുമെന്നും മന്ത്രി വ്യക്തമാക്കി.

also read: നിപ സമ്പർക്ക ബാധിതരുടെ എണ്ണം ഇനിയും വർധിച്ചേക്കാം: പിടിഎ റഹീം എംഎൽഎ

മരിച്ച കുട്ടിയുടെ അമ്മയുടെ ആരോഗ്യ നില തൃപ്തികരമാണ്. നിപ കണ്ടെയ്ൻമെന്‍റ് പ്രദേശത്തെ വീടുകൾ കേന്ദ്രീകരിച്ച് നാളെ മുതൽ വിവര ശേഖരണം ആരംഭിക്കും. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വയനാട്, മലപ്പുറം ജില്ലകളിൽ നിന്നും കൂടുതലായി ആളുകൾ എത്തുന്നത് കൊണ്ടാണ് ഈ ജിലകളിൽ ജാഗ്രത നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
പുതിയ സംഘം കോഴിക്കോട്ടേക്ക്

രോഗ ഉറവിടെ കണ്ടെത്തുന്നതിന്‍റെ ഭാഗമായി ഭോപ്പാലിൽ നിന്നുള്ള പുതിയ എൻഐവി സംഘം ബുധനാഴ്ച കോഴിക്കോട് എത്തും.

ABOUT THE AUTHOR

...view details