കേരളം

kerala

ETV Bharat / state

Scissors in Stomach Case: വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; ഹര്‍ഷിന ഇന്ന് സെക്രട്ടേറിയറ്റിന് മുന്നില്‍ സത്യഗ്രഹമിരിക്കും - രണ്ട് ഡോക്‌ടർമാരേയും രണ്ട് നഴ്‌സുമാരേയും പ്രതി

Harshina satyagraha in front of Secretariat : രാവിലെ 10.30ന് ആരംഭിക്കുന്ന സമരം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും

harshina  Harshina will be satyagraha in secretariat  Harshina will be satyagraha  Scissors in Stomach Case  satyagraha in front of the secretariat today  വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം  ഹര്‍ഷിന ഇന്ന് സെക്രട്ടേറിയറ്റിൽ സത്യഗ്രഹമിരിക്കും  ഹര്‍ഷിന  സെക്രട്ടേറിയറ്റിന് മുന്നില്‍ സത്യഗ്രഹമിരിക്കും  രാവിലെ പത്തരക്ക് ആരംഭിക്കുന്ന സമരം  പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉദ്ഘാടനം ചെയ്യും  പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങി  അര്‍ഹമായ നഷ്‌ടപരിഹാരം ആവശ്യപ്പെട്ടാണ് പ്രതിഷേധം  നഷ്‌ടപരിഹാരമായി അമ്പത് ലക്ഷം രൂപ  2017ല്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ  രണ്ട് ഡോക്‌ടർമാരേയും രണ്ട് നഴ്‌സുമാരേയും പ്രതി
Scissors in Stomach Case

By ETV Bharat Kerala Team

Published : Sep 13, 2023, 9:23 AM IST

കോഴിക്കോട് : പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ (Scissors in Stomach Case) ഹര്‍ഷിന ഇന്ന് സെക്രട്ടേറിയറ്റിന് മുന്നില്‍ സത്യഗ്രഹമിരിക്കും (Harshina satyagraha in front of Secretariat). അര്‍ഹമായ നഷ്‌ടപരിഹാരം ആവശ്യപ്പെട്ടാണ് പ്രതിഷേധം. രാവിലെ 10.30 ന് ആരംഭിക്കുന്ന സമരം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും.

നഷ്‌ടപരിഹാരമായി അമ്പത് ലക്ഷം രൂപ നല്‍കണമെന്നാണ് ഹര്‍ഷിനയുടെയും സമരസമിതയുടെയും ആവശ്യം. നീതി വൈകുന്ന സാഹചര്യത്തിലാണ് നിയമസഭ സമ്മേളന സമയത്ത് തന്നെ ഹര്‍ഷിന തലസ്ഥാനത്ത് സമരമിരിക്കുന്നത്.

2017ല്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വച്ച് നടത്തിയ പ്രസവ ശസത്രക്രിയയിലാണ് ഹര്‍ഷിനയുട വയറ്റില്‍ കത്രിക കുടുങ്ങിയതെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കൊല്ലത്ത് വച്ചെടുത്ത എംആർഐ സ്‌കാനിങ്ങാണ് കേസിൽ വഴിത്തിരിവായത്.

2017 നവംബര്‍ 30നാണ് പ്രസവ ശസ്ത്രക്രിയ നടന്നത്. ഇതിനുശേഷം വേദന മാറാതായതോടെയാണ് സ്‌കാനിങ് നടത്തിയത്. രണ്ട് ഡോക്‌ടർമാരെയും രണ്ട് നഴ്‌സുമാരെയും പ്രതി ചേർത്ത് റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ച പൊലീസ് മൂന്ന് പേരുടെ മൊഴി രേഖപ്പെടുത്തി അറസ്‌റ്റ്‌ ചെയ്‌ത്‌ വിട്ടയിച്ചിരുന്നു. നിലവിൽ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന രണ്ടാം പ്രതിയായ ഡോക്‌ടർ ഇതുവരെ പൊലീസിന് മുന്നിൽ ഹാജരായിട്ടില്ല.

ALSO READ:'എത്ര മൂടിവച്ചാലും സത്യം പുറത്തുവരും' ; വയറ്റിൽ കത്രിക കുടുങ്ങിയതിലെ അന്വേഷണ റിപ്പോർട്ടില്‍ പ്രതികരണവുമായി ഹർഷിന

പ്രതികരിച്ച് ഹർഷിന: എത്ര മൂടി വച്ചാലും സത്യം പുറത്തുവരുമെന്നും കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നത് വരെ സമരം തുടരുമെന്നും വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ സമരം തുടരുന്ന ഹർഷിന പറഞ്ഞു (Harshina About Investigation Report Of Surgical Scissors Left In Stomach).

'ഞാൻ പറഞ്ഞതിൽ ഒരു ശതമാനം പോലും കള്ളമില്ലെന്ന് തെളിഞ്ഞു. വീട്ടമ്മയായ എന്നെ തെരുവിൽ സമരം ചെയ്യുന്നതിലേക്ക് വലിച്ചിഴയ്‌ക്കുകയായിരുന്നു. തുച്ഛമായ നഷ്‌ടപരിഹാരം തന്ന് സമരം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചു.

എന്നാൽ നഷ്‌ടപരിഹാരം പര്യാപ്‌തമല്ലെന്ന് തന്നവർക്ക് അറിയാം. അർഹമായ നഷ്‌ടപരിഹാരം കിട്ടണമെന്നും കുറ്റക്കാരായ ആരോഗ്യ പ്രവർത്തകർക്കെതിരെ കർശന നടപടി ഉണ്ടാവണമെന്നും ഇനിയൊരാൾക്കും ഈ അവസ്ഥ ഉണ്ടാകരുതെന്നും ഹർഷിന പറഞ്ഞു.

ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കൽ കോളജിലെ ശസ്ത്രക്രിയയിലാണെന്ന അന്വേഷണ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ആയിരുന്നു പ്രസ്‌താവന.

ALSO READ:Kozhikode Medical College ICU Harassment Case : നീതി വൈകുന്നു, മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസില്‍ അതിജീവിത പ്രത്യക്ഷ സമരത്തിലേക്ക്

മെഡിക്കല്‍ കോളജ് ഐസിയുവിലെ പീഡനം: ഹർഷിനക്ക് പിന്നാലെ മെഡിക്കല്‍ കോളജ് ഐസിയുവിൽ പീഡനത്തിന് ഇരയായ യുവതിയും പ്രത്യക്ഷ സമരത്തിന് (Kozhikode Medical College ICU Harassment Case complainant to protest). കേസിൽ നീതി ലഭിക്കാൻ വൈകുന്നതിൽ പ്രതിഷേധിച്ച് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഓഫിസിന് മുന്നിൽ സമരം നടത്താനാണ് തീരുമാനം.

ABOUT THE AUTHOR

...view details