കേരളം

kerala

ETV Bharat / state

'ഹരിത'യ്‌ക്കെതിരെ നടപടിയുമായി ലീഗ് ; സംസ്ഥാന കമ്മിറ്റി മരവിപ്പിച്ചു - ഹരിത നേതാക്കള്‍ വനിത കമ്മിഷന് പരാതി നല്‍കി

വനിത നേതാക്കള്‍ക്കെതിരായ പരാമര്‍ശത്തില്‍ എംഎസ്‌എഫ്‌ നേതാക്കളോട് ലീഗ് വിശദീകരണം തേടി

ഹരിത നേതാക്കള്‍ക്കെതിരെ നടപടി  ഹരിത സംസ്ഥാന സമിതി  ഹരിത സംസ്ഥാന സമിതിയുടെ പ്രവർത്തനം മരവിപ്പിച്ചു  മുസ്ലിം ലീഗ്‌  haritha state committee activities  haritha muslim league  kozhikode haritha  കോഴിക്കോട്‌ ഹരിത  ഹരിത നേതാക്കള്‍ വനിത കമ്മിഷന് പരാതി നല്‍കി  women's commission
'ഹരിത'യ്‌ക്കെതിരെ നടപടി; സംസ്ഥാന സമിതിയുടെ പ്രവര്‍ത്തനം മരവിപ്പിച്ചു

By

Published : Aug 17, 2021, 3:43 PM IST

Updated : Aug 17, 2021, 7:33 PM IST

കോഴിക്കോട് : 'ഹരിത' സംസ്ഥാന കമ്മിറ്റിയുടെ പ്രവർത്തനം മരവിപ്പിച്ച് മുസ്‌ലിം ലീഗ്. ഹരിത നേതാക്കള്‍ വനിത കമ്മിഷന് നല്‍കിയ പരാതി പിന്‍വലിക്കാത്ത സാഹചര്യത്തിലാണ് നടപടി.

ഹരിത നേതാക്കളുടേത്‌ ഗുരുതര അച്ചടക്ക ലംഘനമാണെന്ന് ലീഗ്‌ നേതൃത്വം വിലയിരുത്തി. പരാതി പിന്‍വലിക്കാന്‍ നേതൃത്വം അന്ത്യശാസനം നല്‍കിയിരുന്നെങ്കിലും ഹരിത നേതാക്കള്‍ ഇത് തള്ളിയിരുന്നു.

നേതാക്കൾക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന ഹരിതയുടെ പരാതിയിൽ എംഎസ്എഫ് സംസ്ഥാന അധ്യക്ഷൻ പി.കെ നവാസ്, മലപ്പുറം ജില്ലാ പ്രസിഡൻ്റ് കബീർ മുതുപറമ്പ്, ജനറൽ സെക്രട്ടറി വി.എ വഹാബ് എന്നിവരോട് വിശദീകരണം തേടിയതായും മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം വ്യക്തമാക്കി.

'ഹരിത'യ്‌ക്കെതിരെ നടപടി; സംസ്ഥാന സമിതിയുടെ പ്രവര്‍ത്തനം മരവിപ്പിച്ചു

Read More: ഹരിത നേതാക്കളെ പുറത്താക്കാനൊരുങ്ങി മുസ്‌ലിം ലീഗ്

പരാതികൾ ഉന്നയിച്ച വനിത പ്രവര്‍ത്തകര്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കുന്നതില്‍ പാർട്ടിക്കുള്ളിൽ തന്നെ അമർഷം പുകയുന്നതിനിടെയാണ് നേതൃത്വത്തിന്‍റെ മരവിപ്പിക്കല്‍.

വനിതകള്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങളോട് മുഖം തിരിക്കുന്ന സമീപനമല്ല മുസ്‌ലിം ലീഗിന്‍റേതെന്ന് ചൊവ്വാഴ്‌ച രാവിലെ എം.കെ മുനീര്‍ എംഎൽഎ പരാമര്‍ശിച്ചിരുന്നു.

വനിത കമ്മിഷന് നല്‍കിയ പരാതി പിന്‍വലിക്കാനുളള അന്ത്യശാസനവും ഹരിത നേതാക്കള്‍ അവഗണിച്ചതോടെയാണ് കടുത്ത നടപടിയെന്ന തീരുമാനത്തിലേക്ക് ലീഗ് നേതാക്കള്‍ എത്തിയത്.

ചൊവ്വാഴ്‌ച രാവിലെ 10 മണിക്കുള്ളില്‍ പരാതി പിൻവലിക്കണമെന്നായിരുന്നു ലീഗ് നേതൃത്വത്തിന്‍റെ ആവശ്യം.

നിലവിലുളള ഹരിത നേതൃത്വം കഴിഞ്ഞ രണ്ട് വര്‍ഷമായി തുടരുന്നത്‌ കൂടി പരിഗണിച്ച് സംസ്ഥാന സമിതി പിരിച്ചുവിടണമെന്ന ധാരണയിലാണ് പാര്‍ട്ടി നേതൃത്വം ഉളളതെങ്കിലും നടപടിക്കെതിരെ ഒരു വിഭാഗം മുതിര്‍ന്ന നേതാക്കൾ രംഗത്തെത്തി.

ഇ.ടി മുഹമ്മദ് ബഷീര്‍, എം.കെ മുനീര്‍, കുട്ടി അഹമ്മദ് കുട്ടി തുടങ്ങിയവര്‍ ഹരിതയ്ക്കതിരെ ഇപ്പോള്‍ നടപടിയെടുക്കരുതെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ അറിയിച്ചിരുന്നു.

വനിത കമ്മിഷന് പരാതി നല്‍കിയതിന്‍റെ പേരില്‍ പരാതിക്കാര്‍ക്കെതിരെ നടപടിയെടുത്താല്‍ ലീഗിനെ എതിരാളികള്‍ സ്‌ത്രീവിരുദ്ധ പാര്‍ട്ടിയായി ചിത്രീകരിക്കുമെന്നും നേതൃത്വത്തെ അറിയിച്ചു.

അതിനിടെ ഹരിത സംസ്ഥാന നേതൃത്വത്തെ തളളി മലപ്പുറം ജില്ല കമ്മിറ്റി രംഗത്തെത്തി. പാര്‍ട്ടി നേതൃത്വം പരിഗണിക്കുന്ന ഒരു വിഷയത്തില്‍ വനിത കമ്മിഷനും പൊലീസും ഇടപെടണമെന്ന് വാശിപിടിക്കുന്നത് ബ്ളാക്ക് മെയിംലിംഗാണെന്നായിരുന്നു മലപ്പുറം ജില്ല പ്രസിഡന്‍റ് കെ. തൊഹാനിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

പാര്‍ട്ടിയെ ഗണ്‍പോയന്‍റില്‍ നിര്‍ത്തുന്നത് ശരിയല്ലെന്നും തൊഹാനി പറ‍ഞ്ഞു. എന്നാല്‍ ഇതിനോടകം പൊലീസിന് മൊഴി നല്‍കിയ ഹരിത നേതാക്കള്‍ പരാതിയില്‍ ഉറച്ച് നില്‍ക്കുകയാണ്.

Last Updated : Aug 17, 2021, 7:33 PM IST

ABOUT THE AUTHOR

...view details