കേരളം

kerala

ETV Bharat / state

ചർച്ചയാവാതെ മാവൂരിലെ ഗ്വാളിയോർ റയോൺസ് ഫാക്ടറി - Gwalior Rayons factory

ഗ്വാളിയോർ റയോൺസ് തുറന്ന് പ്രവർത്തിക്കുന്നതും അടച്ചിടുന്നതും മുമ്പ് തെരഞ്ഞെടുപ്പ് ചർച്ചകളിൽ സജീവ വിഷയമാകാറുണ്ടായിരുന്നു. ഫാക്ടറിയുണ്ടാക്കിയ മലിനീകരണ പ്രശ്നങ്ങളായിരുന്നു ആദ്യം ചർച്ചയായിരുന്നത്. തുടർന്ന് തൊഴിലാളി പ്രശ്നങ്ങളും സമരവും വിഷയമായി.

ചർച്ചയാവാതെ മാവുരിലെ ഗ്വാളിയോർ റയോൺസ് ഫാക്ടറി  Gwalior Rayons factory in Mavoor  Gwalior Rayons factory  ഗ്വാളിയോർ റയോൺസ് ഫാക്ടറി
ഗ്വാളിയോർ റയോൺസ് ഫാക്ടറി

By

Published : Dec 12, 2020, 1:39 PM IST

കോഴിക്കോട്: തെരഞ്ഞെടുപ്പിൽ വിഷയമാവാതെ മാവൂരിലെ ഗ്വാളിയോർ റയോൺസ് ഫാക്ടറി. രണ്ട് പതിറ്റാണ്ടു മുമ്പ് അടച്ചുപൂട്ടിയ ഫാക്ടറിയുടെ ഭൂമി ഉപയോഗപ്പെടുത്തി പുതിയ സംരംഭം ആരംഭിക്കണമെന്ന ആവശ്യത്തിന് ഇതുവരെ നടപടിയായിട്ടില്ല. സർക്കാർ എറ്റെടുത്ത് നൽകിയതുൾപ്പെടെ 385 ഏക്കർ ഭൂമിയാന്ന് ബിർള മാനേജ്മെന്‍റിന്‍റെ കൈവശമുള്ളത്. ഇവിടെയൊക്കെ കാടുകയറി കാട്ടുപന്നികളടക്കമുള്ള വന്യമൃഗങ്ങളുടെ വിഹാര കേന്ദ്രമാണിന്ന്. എന്നാൽ മുന്നണികളുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലൊന്നും ഇന്ന് ഫാക്ടറി സജീവ പ്രചാരണ വിഷയമാവുന്നില്ല.

ചർച്ചയാവാതെ മാവുരിലെ ഗ്വാളിയോർ റയോൺസ് ഫാക്ടറി

ഗ്വാളിയോർ റയോൺസ് തുറന്ന് പ്രവർത്തിക്കുന്നതും അടച്ചിടുന്നതും മുമ്പ് തെരഞ്ഞെടുപ്പ് ചർച്ചകളിൽ സജീവ വിഷയമാകാറുണ്ടായിരുന്നു. ഫാക്ടറിയുണ്ടാക്കിയ മലിനീകരണ പ്രശ്നങ്ങളായിരുന്നു ആദ്യം ചർച്ചയായിരുന്നത്. തുടർന്ന് തൊഴിലാളി പ്രശ്നങ്ങളും സമരവും വിഷയമായി. 1985ൽ ഫാക്ടറി മൂന്നു വർഷത്തേക്ക് അടച്ചിട്ടു. 1987ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഫാക്ടറി തുറക്കുന്നതായിരുന്നു മുഖ്യ വിഷയം. 1988ൽ ഫാക്ടി പ്രവർത്തനം പുനരാംരംഭിച്ചെങ്കിലും കൂടുതൽകാലം മുന്നോട്ട് പോയില്ല. പിന്നീട് മലിനീകരണം വലിയ ജനകീയ പ്രക്ഷോഭങ്ങൾക്ക് കാരണമായി. ഇതിനെ തുടർന്ന് 2001ൽ പൂർണമായി പ്രവർത്തനം അവസാനിപ്പിച്ചു. അയ്യായിരത്തോളം പേർക്ക് പ്രത്യക്ഷമായും അതിലേറെപ്പേർക്ക് പരോക്ഷമായും തൊഴിൽ നൽകിയ സ്ഥാപനം അടച്ചതോടെ മാവൂരിലെ വികസന പ്രവർത്തങ്ങൾക്ക് താളം തെറ്റി. ഫാക്ടറിയുടെ സ്ഥലത്ത് പുതിയ വ്യവസായം തുടങ്ങണമെന്ന് മാറിവരുന്ന സർക്കാരുകൾ വാഗ്ദാനം നൽകിയെങ്കിലും രണ്ടു പതിറ്റാണ്ടായിട്ടും ഒന്നും നടന്നില്ല.

ABOUT THE AUTHOR

...view details