കോഴിക്കോട് :താമരശ്ശേരി പരപ്പൻ പൊയിലില്‍ വീണ്ടും ഗുണ്ട ആക്രമണം. യുവാവിന് തലയ്‌ക്ക് വെട്ടേറ്റു. നരിക്കുനി കാരുകുളങ്ങര സ്വദേശി മൃദുലിനാണ് (24) വെട്ടേറ്റത്. ഇന്നലെ രാത്രി ഒന്നരയോടെയാണ് സംഭവം.
താമരശ്ശേരിയിൽ ഗുണ്ട ആക്രമണം ; യുവാവിന്‍റെ തലയ്‌ക്ക് വെട്ടേറ്റു - കോഴിക്കോട് ജില്ല വാര്‍ത്തകള്‍
സാമ്പത്തിക ഇടപാടിനെ തുടര്‍ന്ന് താമരശ്ശേരിയില്‍ ഗുണ്ട ആക്രമണം. യുവാവിന്‍റെ തലയ്‌ക്ക് ഗുരുതരമായി വെട്ടേറ്റു
വട്ടക്കുണ്ട് പാലത്തിനടുത്തുള്ള തട്ടുകടയില്‍ ഭക്ഷണം കഴിച്ച് കൊണ്ടിരിക്കവേയാണ് ആക്രമണം. തലയ്‌ക്ക് ഗുരുതരമായി വെട്ടേറ്റ മൃദുലിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്തസ്രാവം നിലയ്‌ക്കാത്തതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
വിവരമറിഞ്ഞ് താമരശ്ശേരി പൊലീസ് സ്ഥലത്തെത്തി. പരപ്പന്‍ പൊയില്‍ വാടിക്കല്‍ സ്വദേശി ബിജുവാണ് തന്നെ വെട്ടി പരിക്കേല്‍പ്പിച്ചതെന്ന് മൃദുല്‍ പറഞ്ഞു. സാമ്പത്തിക ഇടപാട് സംബന്ധിച്ച തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് ലഭിക്കുന്ന വിവരം.