കോഴിക്കോട്: താമരശ്ശേരി അതിഥി തൊഴിലാളികളുടെ താമസസ്ഥലത്ത് കവര്‍ച്ച. അമ്പായത്തോടിന് സമീപം നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൻ്റെ മുകൾനിലയില്‍ താമസിക്കുന്ന തൊഴിലാളികളുടെ 22,000 രൂപയും, രണ്ട് മൊബൈൽ ഫോണുകളും, ബാഗും, രേഖകളുമാണ് കവർന്നത്. ഇന്ന് (08.08.2022) പുലർച്ചെ നാല് മണിക്കാണ് മോഷണം നടന്നത്.
അതിഥി തൊഴിലാളികളുടെ താമസസ്ഥലത്ത് കവർച്ച; പണവും, മൊബൈലുകളും നഷ്‌ടപ്പെട്ടു. കവർച്ചയ്‌ക്കെത്തിയത് മോഷ്‌ടിച്ച ബൈക്കിൽ - അതിഥി തൊഴിലാളികളുടെ താമസസ്ഥലത്ത് മോഷണം
അതിഥി തൊഴിലാളികളുടെ താമസസ്ഥലത്ത് മോഷണം. പണമടക്കം നിരവധി സാധനങ്ങൾ നഷ്‌ടപ്പെട്ടു. മോഷ്‌ടാവ് കവർച്ചയ്‌ക്കെത്തിയത് മോഷ്‌ടിച്ച ബൈക്കിൽ.
ബംഗാൾ മുർഷിദാബാദ് സ്വദേശികളായ എട്ട് പേരാണ് ഇവിടെ താമസിച്ചിരുന്നത്. ഇവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന ലത ഹസ്‌റയുടെയും, ലാൽ മോഹൻ്റേയും ഫോണുകളും, ധനജയ് ബോഷിൻ്റെ 22,000 രൂപയും, രേഖകൾ അടങ്ങിയ ബാഗുമാണ് നഷ്‌ടമായത്. കഴിഞ്ഞ തിങ്കളാഴ്‌ച താമരശ്ശേരി ചുങ്കത്ത് വീടിൻ്റെ പോർച്ചിൽ നിന്നും കളവ് പോയ പൾസർ ബൈക്കിലാണ് മോഷ്‌ടാവ് എത്തിയത്.
തൊഴിലാളികൾ പിന്തുടർന്ന അവസരത്തിൽ മോഷ്‌ടാവ് ബൈക്ക് ഉപേക്ഷിച്ച് ബാഗുമായി കടന്നു കളയുകയായിരുന്നു. ബൈക്കിൻ്റെ നമ്പർ പ്ലേറ്റിൽ സ്‌റ്റിക്കർ ഒട്ടിച്ച് മാറ്റം വരുത്തിയ നിലയിലായിരുന്നു. തൊഴിലാളികൾ പോലീസിൽ പരാതി നൽകി.