കോഴിക്കോട്: കൊവിഡ് റിപ്പോര്‍ട്ട് ചെയ്‌ത ഇന്‍ഡസ്‌ട്രിയല്‍ സ്ഥാപനം അതിഥി തൊഴിലാളികളുടെ വിവരങ്ങള്‍ മറച്ചുവെച്ചെന്ന് ആരോപിച്ച് മുക്കത്ത് നഗരസഭ പൊലീസില്‍ പരാതി നല്‍കി. സ്ഥാപനത്തിലെ 15 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ സ്ഥാപനത്തിലെ അതിഥിത്തൊഴിലാളികളുടെ പേരു വിവരങ്ങള്‍ നല്‍കണമെന്ന് മുക്കം നഗരസഭ ആവശ്യപ്പെട്ടങ്കിലും കൃത്യമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സ്ഥാപന ഉടമ ഇതുവരെ തയ്യാറായിട്ടില്ലെന്ന് നഗരസഭ കൗണ്‍സിലര്‍ പ്രശോഭ് പറഞ്ഞു.
അതിഥി തൊഴിലാളികളുടെ വിവരങ്ങള്‍ മറച്ചുവച്ചു; സ്ഥാപനത്തിനെതിരെ പരാതിയുമായി മുക്കം നഗരസഭ - guest labour
സ്ഥാപനത്തിലെ 15 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ സ്ഥാപനത്തിലെ അതിഥി തൊഴിലാളികളുടെ പേരു വിവരങ്ങള്‍ നല്‍കണമെന്ന് മുക്കം നഗരസഭ ആവശ്യപ്പെട്ടങ്കിലും കൃത്യമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സ്ഥാപന ഉടമ ഇതുവരെ തയ്യാറായിട്ടില്ലെന്ന് നഗരസഭ കൗണ്‍സിലര്‍ പ്രശോഭ് പറഞ്ഞു
![അതിഥി തൊഴിലാളികളുടെ വിവരങ്ങള്‍ മറച്ചുവച്ചു; സ്ഥാപനത്തിനെതിരെ പരാതിയുമായി മുക്കം നഗരസഭ അതിഥിത്തൊഴിലാളികളുടെ വിവരങ്ങള്‍ മറച്ച് വെച്ചതിന് സ്ഥപനത്തിനെതിരെ പരാതിയുമായി മുക്കത്ത് നഗരസഭ മുക്കം നഗരസഭ industrial institution guest labour kozhikode](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8461856-thumbnail-3x2-kkd.jpg)
അഗസ്‌ത്യമുഴിയിലും വട്ടോളിപറമ്പിലുമായി മൂന്ന് സ്ഥാപനങ്ങളാണുള്ളത്. സ്ഥാനങ്ങളില്‍ തൊഴിലാളികളുടെ ഹാജര്‍ നിലയോ രജിസ്റ്ററോ സൂക്ഷിച്ചിട്ടില്ല. നാല്‍പത് പേരുടെ പട്ടിക നഗരസഭക്ക് കൈമാറി. എന്നാല്‍ കുടുംബസമേതം താമസിക്കുന്ന തൊഴിലാളികളുണ്ടെന്ന് കൊവിഡ് സ്ഥിരീകരിച്ച ശേഷമാണ് വ്യക്തമായത്. തൊഴിലാളികളുടെ പേരു വിവരങ്ങള്‍ മറച്ചുവെച്ചത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് കേസെടുക്കാന്‍ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും നഗരസഭ കൗണ്‍സിലര്‍ പറഞ്ഞു. രാത്രികാലങ്ങളില്‍ തൊഴിലാളികളെ സ്ഥാപനത്തില്‍ താമസിപ്പിക്കരുതെന്ന് തിരുവമ്പാടി പഞ്ചായത്ത് ആവശ്യപ്പെട്ടെങ്കിലും പാലിക്കപ്പെട്ടില്ലെന്നും ആക്ഷേപമുണ്ട്. ലോക്ക്‌ഡൗണ്‍ കാലത്ത് ജോലിയില്‍ ഹാജരാകാത്തതിന്‍റെ പേരില്‍ തൊഴിലാളികളെ പിരിച്ചുവിട്ടതായും പരാതിയുണ്ട്.