കോഴിക്കോട്: കൂടരഞ്ഞി കൂമ്പാറയിൽ ക്വാറി ഉടമയുടെ മകനെ ടിപ്പർ ഡ്രൈവർമാർ ചേർന്ന് മർദിച്ചതായി പരാതി.ക്വാറി ഉടമ തങ്കച്ചന്‍റെ മകൻ മാർട്ടിനെയാണ് ഡ്രൈവർമാർ ചേർന്ന് ആക്രമിച്ചത്. ഇരുപതോളം പേരടങ്ങുന്ന സംഘമാണ് അക്രമണം നടത്തിയെതെന്നാണ് വിവരം.
ക്വാറി ഉടമയുടെ മകനെ ടിപ്പർ ഡ്രൈവർമാർ ചേർന്ന് മർദിച്ചതായി പരാതി
ശനിയാഴ്‌ച കോഴിക്കോട് ജില്ലയിലെ ക്രഷർ യൂണിറ്റുകൾ പൂർണമായി അടച്ചിട്ട് പ്രതിഷേധിക്കാൻ ക്വാറി ഉടമകളുടെ സംഘടന തീരുമാനിച്ചു.
അക്രമത്തിന്‍റെ സിസിടിവി ദൃശ്യം
Also Read:സ്വർണാഭരണ കവർച്ച; ഒരു പ്രതി കൂടി അറസ്റ്റിൽ
കരിങ്കല്ലിന്‍റെ വിലയും വിതരണവും സംബന്ധിച്ച തർക്കമാണ് അക്രമത്തിന് പിന്നിലെന്നാണ് സൂചന. യുവാവിനെ ആക്രമിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ കണ്ടെടുത്തിട്ടുണ്ട്. സംഭവത്തെ തുടർന്ന് ക്വാറി ഉടമകൾ പ്രധിഷേധത്തിന് ആഹ്വാനം ചെയ്‌തിട്ടുണ്ട്. പ്രതിഷേധത്തിന്‍റെ ഭാഗമായി ശനിയാഴ്‌ച ജില്ലയിലെ ക്രഷർ യൂണിറ്റുകൾ പൂർണമായും അടച്ചിടാൻ ക്വാറി ഉടമകളുടെ സംഘടന തീരുമാനിച്ചു.