കേരളം

kerala

ETV Bharat / state

ഗ്രാസിം ലഗൂൺ ടാങ്കിൽ നിന്ന് രൂക്ഷഗന്ധമെന്ന് പരാതി; പ്രദേശവാസികൾക്ക് ശ്വാസതടസം - Kozhikode

പുലർച്ച ഉറക്കംപോലും നഷ്ടപ്പെടുന്നവിധമാണ് ഗന്ധമെന്നും അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയെടുത്തിട്ടില്ലെന്നും ആളുകൾ പരാതിപ്പെട്ടു

Mavoor  ഗ്രാസിം ലഗൂൺ ടാങ്ക്  പ്രദേശവാസികൾക്ക് ശ്വാസതടസം  കോഴിക്കോട്  മാവൂർ  മണന്തലക്കടവ് റോഡിൽ പഴയ ലഗൂൺ ടാങ്ക്  Grasim's Lagoon tank issue  Kozhikode  kozhikode
ഗ്രാസിം ലഗൂൺ ടാങ്കിൽ നിന്ന് രൂക്ഷഗന്ധമെന്ന് പരാതി; പ്രദേശവാസികൾക്ക് ശ്വാസതടസം

By

Published : Jun 27, 2020, 11:48 AM IST

Updated : Jun 27, 2020, 1:28 PM IST

കോഴിക്കോട്: ഗ്രാസിം ലഗൂൺ ടാങ്കിൽനിന്ന് രൂക്ഷഗന്ധം വമിക്കുന്നുവെന്ന പരാതിയുമായി പ്രദേശവാസികൾ. ഗ്രാസിം ഫാക്‌റിയുടെ മണ്ണിട്ടുമൂടിയ ലഗൂൺ ടാങ്കിന് സമീപം താമസിക്കുന്നവർക്ക് ശ്വാസതടസം അനുഭവപ്പെടുന്നതായും പരാതി ഉയരുന്നു. അതിരാവിലെയും മഴയുള്ളതോ മേഘംനിറഞ്ഞതോ ആയ സമയങ്ങളിലുമാണ് ദുർഗന്ധം അനുഭവപ്പെടുന്നത്. മണന്തലക്കടവ് റോഡിൽ പഴയ ലഗൂൺ ടാങ്കിന് പരിസരത്ത് താമസിക്കുന്നവരാണ് പരാതിയുമായി രംഗത്തെത്തിയത്. ഓരോ വർഷം കഴിയും തോറും ഗന്ധവും അസ്വസ്ഥതയും കൂടിവരുന്നതായി പരിസരവാസികൾ പരാതിപ്പെടുന്നു. പുലർച്ച ഉറക്കംപോലും നഷ്ടപ്പെടുന്നവിധമാണ് ഗന്ധമെന്നും അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയെടുത്തിട്ടില്ലെന്നും ആളുകൾ പരാതിപ്പെട്ടു.

ഗ്രാസിം ലഗൂൺ ടാങ്കിൽ നിന്ന് രൂക്ഷഗന്ധമെന്ന് പരാതി; പ്രദേശവാസികൾക്ക് ശ്വാസതടസം

ഗ്രാസിം ഫാക്‌ടറി അടച്ചുപൂട്ടിയിട്ട് നിലവിൽ 20 വർഷത്തോളം പിന്നിട്ടു. ഫൈബർ ഡിവിഷനോട് ചേർന്നുള്ള മലിനജല ടാങ്കായ ലഗൂൺ ടാങ്ക് ഏറെക്കാലം ദുരിതം വിതച്ചിരുന്നു. തുടർന്ന് ലഗൂൺ ടാങ്കിലും മറ്റും ഉണ്ടായിരുന്ന രാസമാലിന്യങ്ങൾ നീക്കം ചെയ്യാതെ മണ്ണിട്ടുമൂടുകയായിരുന്നു. ഭൂമിയിൽ നശിക്കാതെ ശേഷിക്കുന്ന രാസപദാർഥങ്ങൾ കാലക്രമേണ മുകൾപരപ്പിലേക്ക് ഉയർന്നുവരുന്നതാണ് പ്രശ്‌നത്തിന് ഇടയാക്കുന്നതെന്നാണ് നാട്ടുകാര്‍ പരാതിപ്പെടുന്നത്.

Last Updated : Jun 27, 2020, 1:28 PM IST

ABOUT THE AUTHOR

...view details