കോഴിക്കോട്: കുറിപ്പ് എഴുതി വച്ച് കൊയിലാണ്ടി സ്വദേശിനിയായ 19കാരി ആത്‌മഹത്യ ചെയ്‌ത സംഭവത്തില്‍ പെണ്‍കുട്ടിയുടെ ഉമ്മയുടെ പിതാവ് അറസ്റ്റില്‍. പോക്‌സോ കേസ് ചുമത്തിയാണ് 62 കാരനായ ഇയാളെ കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്‌തത്. ഏഴാം ക്ലാസില്‍ പഠിച്ചിരുന്ന കാലം മുതല്‍ പെണ്‍കുട്ടിയെ ഇയാള്‍ പീഡനത്തിന് ഇരയാക്കിയിരുന്നതായി അന്വേഷണത്തില്‍ തെളിഞ്ഞു.
പെണ്‍കുട്ടിയുടെ മാതാവിനെ കൂടി ചോദ്യം ചെയ്‌തതിന് ശേഷമാണ് പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇക്കഴിഞ്ഞ 17-ാം തീയതി ഉച്ചയോടെയാണ് പെണ്‍കുട്ടിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരം മറ്റാരെയും അറിയിക്കാതെ പെണ്‍കുട്ടിയുടെ ഉമ്മ വടകരയിലുള്ള ഇവരുടെ പിതാവിനെ വിളിച്ച് വരുത്തുകയായിരുന്നു.