കോഴിക്കോട് : പരാതിക്കാരിയായ യുവതിയുടെ മൊബൈൽ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ഗ്രേഡ് എസ്ഐക്ക് സസ്പെൻഷൻ. കോഴിക്കോട് പന്തീരാങ്കാവ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്ഐ ഹരീഷ് ബാബുവിനെയാണ് സിറ്റി പൊലീസ് കമ്മിഷണർ രാജ്‌പാല്‍ മീണ സസ്പെൻഡ് ചെയ്‌തത്. പൊലീസ് പട്രോളിങ്ങിനിടെ യുവതിയുടെ നമ്പർ വാങ്ങി വാട്ട്സ്ആപ്പിലേക്ക് അശ്ലീല വീഡിയോകളും സന്ദേശങ്ങളും അയച്ചെന്ന പരാതിയിലാണ് നടപടി.
പട്രോളിങ്ങിനിടെ യുവതിയുടെ നമ്പർ കൈക്കലാക്കി, പിന്നാലെ അശ്ലീല സന്ദേശങ്ങളും വീഡിയോകളും ; ഗ്രേഡ് എസ്ഐക്ക് സസ്പെൻഷൻ - പന്തീരാങ്കാവ് പൊലീസ് സ്റ്റേഷന്‍ ഗ്രേഡ് എസ്ഐ
Grade SI Suspended For Sending Obscene Messages To Woman's Mobile Phone : എസ്ഐയുടെ ഭാഗത്തുനിന്നും മോശം പെരുമാറ്റമുണ്ടായതോടെ യുവതി സ്റ്റേഷനിലെ വനിത എഎസ്ഐയെ വിവരമറിയിക്കുകയായിരുന്നു
Published : Nov 3, 2023, 3:56 PM IST
Also Read: വിദ്യാർഥിനിയോട് അശ്ലീലച്ചുവയുള്ള ഫോൺ സംസാരം; പ്രൊഫസർക്കെതിരെ വിദ്യാർഥികൾ
എസ്ഐയുടെ ഭാഗത്തുനിന്നും മോശം പെരുമാറ്റമുണ്ടായതോടെ യുവതി സ്റ്റേഷനിലെ വനിത എഎസ്ഐയെ വിവരമറിയിക്കുകയായിരുന്നു. ഇതോടെ കമ്മിഷണർ വിഷയം അന്വേഷിക്കാൻ സ്റ്റേഷൻ എസ്എച്ച്ഒയെ ചുമതലപ്പെടുത്തി. അന്വേഷണത്തിൽ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തി. അന്വേഷണത്തിന് ശേഷം എസ്എച്ച്ഒ സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഗ്രേഡ് എസ്ഐ ഹരീഷ് ബാബുവിനെതിരെ നടപടി സ്വീകരിച്ചത്.
TAGGED:
SI Suspended For Misbehavior