കേരളം

kerala

ETV Bharat / state

രണ്ട് ദുരന്തങ്ങൾക്കാണ് കേരളം സാക്ഷ്യം വഹിച്ചതെന്ന് ഗവർണർ - Kerala

പൈലറ്റിന്‍റെയും കോ പൈലറ്റിന്‍റെയും മൃതദേഹം എയർ ഇന്ത്യ കൊണ്ടു പോകും.

ഇടുക്കി  ഗവർണർ  ആരിഫ് മുഹമ്മദ് ഖാൻ  മുഖ്യ മന്ത്രി  എയർ ഇന്ത്യ  Governor  Kerala  two tragedies
രണ്ട് ദുരന്തങ്ങൾക്കാണ് കേരളം സാക്ഷ്യം വഹിച്ചതെന്ന് ഗവർണർ

By

Published : Aug 8, 2020, 2:43 PM IST

Updated : Aug 8, 2020, 3:39 PM IST

കോഴിക്കോട്:രണ്ട് ദുരന്തങ്ങൾക്കാണ് കേരളം സാക്ഷ്യം വഹിച്ചതെന്ന് ഗവർണർ. ഇടുക്കിയിൽ മണ്ണിടിച്ചിൽ ഉണ്ടായപ്പോൾ കരിപ്പൂരിൽ വിമാന ദുരന്തത്തിനും സാക്ഷ്യം വഹിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് ഗവർണർ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരിൽ നാല് പേർ കുട്ടികളാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരുടെ നില ഗുരുതരമാണെന്നും അദ്ദേഹം വ്യക്തമാക്കി. മരണപെട്ടവരെയെല്ലാം തിരിച്ചറിഞ്ഞു.

രണ്ട് ദുരന്തങ്ങൾക്കാണ് കേരളം സാക്ഷ്യം വഹിച്ചതെന്ന് ഗവർണർ

പൈലറ്റിന്‍റെയും കോ പൈലറ്റിന്‍റെയും മൃതദേഹം എയർ ഇന്ത്യ കൊണ്ടു പോകും. പോസ്റ്റ്മോർട്ടം മൂന്ന് മണിയാകുമ്പോഴേക്കും പൂർത്തിയാക്കുമെന്ന് പ്രതീക്ഷിക്കുന്നു. മരിച്ചവരിൽ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. രക്ഷാപ്രവർത്തനം ഇത്രയും വേഗം പൂർത്തിയാക്കുന്നത് ആദ്യമായാണ്. നാട്ടുകാരുടെയും ഔദ്യോഗിക സംവിധാനങ്ങളുടെയും പ്രവർത്തനം വളരെ മികവുറ്റതായിരുന്നു. രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവരെ ഗവർണർ അനുമോദിച്ചു. മരണപ്പെട്ടവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതം നൽകും. അപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സാച്ചെലവ് സർക്കാർ ഏറ്റെടുക്കും. സംഭവത്തെ പറ്റി പ്രധാനമന്ത്രി ഫോണിൽ വിളിച്ച് സംസാരിച്ചു.

Last Updated : Aug 8, 2020, 3:39 PM IST

ABOUT THE AUTHOR

...view details