കേരളം

kerala

ETV Bharat / state

ജില്ലയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കാനാണ് സർക്കാർ പ്രഥമ പരിഗണന: മന്ത്രി റോഷി അഗസ്റ്റിൻ - എന്റെ കേരളം ഇടുക്കി

"എന്റെ കേരളം" പ്രദർശന വിപണനമേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടുക്കി ജില്ലയിലെ ഭൂപ്രശ്നങ്ങൾക്ക് ശ്വാശത പരിഹാരം കണ്ടെത്താനാണ് സർക്കാർ പ്രഥമ പരിഗണന നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Resolve land issues Idukki  Resolve land issues Idukki Roshi Augustine  എന്റെ കേരളം ഇടുക്കി  രണ്ടാം പിണറായി വിജയൻ സർക്കാരിന്‍റെ ഒന്നാം വാർഷികാഘോഷം
ജില്ലയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കാനാണ് സർക്കാർ പ്രഥമ പരിഗണന: മന്ത്രി റോഷി അഗസ്റ്റിൻ

By

Published : May 9, 2022, 10:25 PM IST

ഇടുക്കി:ജില്ലയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കാനാണ് സർക്കാർ പ്രഥമ പരിഗണന നൽകുന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. രണ്ടാം പിണറായി വിജയൻ സർക്കാരിന്‍റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച "എന്റെ കേരളം" പ്രദർശന വിപണനമേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടുക്കി ജില്ലയിലെ ഭൂപ്രശ്നങ്ങൾക്ക് ശ്വാശത പരിഹാരം കണ്ടെത്താനാണ് സർക്കാർ പ്രഥമ പരിഗണന നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ജില്ലയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കാനാണ് സർക്കാർ പ്രഥമ പരിഗണന: മന്ത്രി റോഷി അഗസ്റ്റിൻ

ജില്ലാ രൂപികരണത്തിന്‍റെ അൻപതാം വർഷത്തിൽ ആവശ്യമായ നിയമ ഭേദഗതി വരുത്തി നിയമവിധേയമായി ജില്ലയിലെ പട്ടയ പ്രശ്നങ്ങൾ പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. 50,000 ചതുരശ്രയടി വിസ്തൃതിയുള്ള പന്തലില്‍ 138 സ്റ്റാളുകളാണ് ഒരുക്കിയിട്ടുള്ളത്.

51 വാണിജ്യ സ്റ്റാളുകളും 87 തീം സ്റ്റാളുകളും വ്യത്യസ്തമായ രുചിക്കൂട്ടുകളൊരുക്കി ഭക്ഷ്യമേളയും കാര്‍ഷികോല്‍പന്ന പ്രദര്‍ശന-വിപണനമേളയും ദിവസവും പ്രശസ്തരുടെ കലാപരിപാടികളും ഇതോടൊപ്പം കേരളത്തിന്‍റെ വളര്‍ച്ച അടയാളപ്പെടുത്തുന്ന 'എന്‍റെ കേരളം' ചിത്രപ്രദര്‍ശനം, വിനോദസഞ്ചാരമേഖലകളെ തൊട്ടറിയുന്ന 'കേരളത്തെ അറിയാം' പ്രദര്‍ശനം, നവീന സാങ്കേതികവിദ്യകള്‍ പരിചയപ്പെടുത്തു ടെക്‌നോ ഡെമോ എന്നിവയും മേളയിൽ ഒരുക്കിയിട്ടുണ്ട്.വിവിധ വിഷയങ്ങളില്‍ വിദഗ്ധര്‍ പങ്കെടുക്കുന്ന സെമിനാറുകളും ശില്‍പശാലയും നടക്കും. മെയ് 15 പ്രദർശന വിപണന മേള സമാപിക്കും.

Also Read: പാട്ടുപാടി മന്ത്രിയും കലക്ടറും ; ആവേശമുണര്‍ത്തി എന്‍റെ കേരളം പ്രദര്‍ശന വിപണന മേള

ABOUT THE AUTHOR

...view details