കോഴിക്കോട്: സ്വർണക്കടത്ത് കേസിലെ വിചാരണ കേരളത്തിൽ നടന്നാൽ നീതിപൂർവമാകില്ലെന്ന് കണ്ടാണ് കേസ് കർണാടകയിലേക്ക് മാറ്റാൻ ഇ.ഡി ആവശ്യമുന്നയിച്ചതെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസ് കോഴിക്കോട് പറഞ്ഞു. ഇതിന്‍റെ പൂർണ ഉത്തരവാദിത്വം മുഖ്യമന്ത്രി പിണറായി വിജയനാണ്. എത്ര ഉന്നതനായാലും സ്വർണക്കടത്ത് കേസിൽ ശിക്ഷിക്കപ്പെടും.
കേന്ദ്ര അന്വേഷണ ഏജന്‍സിയെ കൂച്ചുവിലങ്ങിടാന്‍ സര്‍ക്കാര്‍ ശ്രമം: പി.കെ കൃഷ്‌ണദാസ് - മുഖ്യമന്ത്രി
സ്വര്‍ണക്കടത്ത് കേസ് അന്വേഷണം കേരളത്തില്‍ നീതി പൂര്‍വ്വം നടത്താന്‍ കഴിയില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് ഇഡി അന്വേഷണം ബെംഗ്ലൂരിലേക്ക് മാറ്റിയതെന്ന് കൃഷ്ണദാസ്
![കേന്ദ്ര അന്വേഷണ ഏജന്‍സിയെ കൂച്ചുവിലങ്ങിടാന്‍ സര്‍ക്കാര്‍ ശ്രമം: പി.കെ കൃഷ്‌ണദാസ് സ്വര്‍ണക്കടത്ത് കേസ് കേന്ദ്ര അന്വേഷണ ഏജന്‍സിയെ കൂച്ചുവിലങ്ങിടാന്‍ സര്‍ക്കാര്‍ ശ്രമം ബിജെപി ദേശീയ നിർവാഹക സമിതി അംഗം പികെ കൃഷ്ണദാസ് pk krishna das criticise cm and state govt Governments attempt to handcuff the Central Investigation Agency chief minister മുഖ്യമന്ത്രി കേന്ദ്ര അന്വേഷണ ഏജന്‍സിയെ കൂച്ചുവിലങ്ങിടാന്‍ സര്‍ക്കാര്‍ ശ്രമം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-15876765-thumbnail-3x2-op.jpg)
ക്രൈംബ്രാഞ്ചിനെ ഉപയോഗിച്ച് അന്വേഷണം അട്ടിമറിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിച്ചതെന്നും കൃഷ്ണദാസ് പറഞ്ഞു. സ്വര്‍ണക്കടത്ത് കേസ് വേഗത്തില്‍ അവസാനിപ്പിച്ച് കേന്ദ്ര ഏജന്‍സികളെ കേരളത്തില്‍ നിന്ന് കെട്ട് കെട്ടിക്കാനായിരുന്നു സര്‍ക്കാരിന്‍റെ ശ്രമം. കേസില്‍ നിഷ്‌പക്ഷമായി അന്വേഷണം നടത്തിയാല്‍ മുഖ്യമന്ത്രി അടക്കം നിരവധി ഇടത് മുന്നണി നേതാക്കളും ജയിലില്‍ പോകേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
also read:സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി രാജിവച്ച് അന്വേഷണം നേരിടണം: കേന്ദ്ര സഹമന്ത്രി ശോഭ കരന്തലജെ