കോഴിക്കോട്: ഓരോ പദ്ധതികളുമായി മുന്നോട്ട് പോകുന്തോറും സർക്കാരിനുള്ള ജനപിന്തുണ വർധിക്കുന്നുവെന്ന് മന്ത്രി ടി.പി രാമകൃഷ്ണൻ. അവിശുദ്ധ കൂട്ടുകൾക്ക് തക്കതായ മറുപടി തെരഞ്ഞെടുപ്പിൽ കാണാം. ലൈഫ്, ആർദ്രം, ഹരിത കേരള മിഷൻ എന്നിവയുടെ നേട്ടം അനുഭവിക്കാത്ത ആരും കേരളത്തിൽ ഉണ്ടാകില്ല. മുഖ്യമന്ത്രി സജീവമായി തന്നെ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തുണ്ട്.
സർക്കാർ പദ്ധതികൾ ജനപിന്തുണ വർധിപ്പിക്കുന്നുവെന്ന് മന്ത്രി ടി.പി രാമകൃഷ്ണൻ - government projects making more supporters
മദ്യ നിരോധനം പ്രായോഗികമല്ലെന്നും അതിനാലാണ് ലഹരി വർജജനത്തിനെ സംബന്ധിക്കുന്ന ഇത്രയേറെ ക്യാമ്പയിനുകൾ നടത്തുന്നതെന്നും ടി.പി.രാമകൃഷ്ണൻ പറഞ്ഞു.
![സർക്കാർ പദ്ധതികൾ ജനപിന്തുണ വർധിപ്പിക്കുന്നുവെന്ന് മന്ത്രി ടി.പി രാമകൃഷ്ണൻ ടി പി രാമകൃഷ്ണൻ സർക്കാർ പദ്ധതികൾ ജനപിന്തുണ വർധിപ്പിക്കുന്നു ടി.പി രാമകൃഷ്ണൻ സർക്കാർ കോഴിക്കോട് T P Ramakrishnan government projects making more supporters government projects](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9805062-703-9805062-1607410949162.jpg)
സർക്കാർ പദ്ധതികൾ ജനപിന്തുണ വർധിപ്പിക്കുന്നുവെന്ന് ടി.പി രാമകൃഷ്ണൻ
ടി.പി രാമകൃഷ്ണൻ
കോൺഗ്രസ് - വെൽഫെയർ പാർട്ടി ബന്ധം കോഴിക്കോട് ജില്ലയിലെ ചങ്ങോരത്തുകുളത്തെ വാർഡുകളിൽ പ്രകടമാണ്. മദ്യ നിരോധനമല്ല ലഹരി വർജ്ജനമാണ് ഇടതു സർക്കാറിന്‍റെ ലക്ഷ്യം. മദ്യ നിരോധനം പ്രായോഗികമല്ലെന്നും അതിനാലാണ് ലഹരി വർജജനത്തിന് ഇത്രയേറെ ക്യാമ്പയിനുകൾ നടത്തുന്നതെന്നും ടി.പി.രാമകൃഷ്ണൻ പറഞ്ഞു.
കെ റെയിൽ സർവ്വേ മാത്രമാണ് ഇപ്പോൾ നടക്കുന്നത്. വികസനം അനിവാര്യമാണ്. എന്നാൽ വികസനത്തിന്‍റെ പേരിൽ ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒരു കാര്യവും ഇടതു സർക്കാർ നടപ്പിലാക്കില്ലെന്നും ടി.പി.രാമകൃഷ്ണൻ പറഞ്ഞു.
Last Updated : Dec 8, 2020, 1:37 PM IST