കോഴിക്കോട് :ഉപകരണങ്ങള്‍ വില്‍ക്കാനെത്തിയ യുവാവ് വീട്ടമ്മയുടെ മുഖത്ത് ദ്രാവകം ഒഴിച്ച് ബോധം കെടുത്തിയ ശേഷം സ്വര്‍ണമാല കവര്‍ന്നതായി പരാതി (Gold Necklace Was Stolen By Pouring Liquid On Face). കോഴിക്കോട് ചീക്കിലോട് സ്വദേശി ശ്രീദേവിയുടെ വീട്ടിൽ വെള്ളിയാഴ്‌ചയാണ് മോഷണം നടന്നത്. മൂന്നരപ്പവന്‍റെ മാലയാണ് നഷ്‌ടപ്പെട്ടത്.
സംഭവം ഇങ്ങനെ :ശ്രീദേവിയും മകനും താമസിക്കുന്ന ചീക്കിലോട്ടെ വീട്ടില്‍ വെള്ളിയാഴ്‌ച വൈകീട്ടോടെയാണ് വീട്ടുപകരണങ്ങളുമായി ഒരു യുവാവ് എത്തിയത്. മകന്‍ പുറത്ത് പോയതിനാല്‍ ശ്രീദേവി മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.
സാധനങ്ങള്‍ വേണ്ടെന്ന് പറഞ്ഞപ്പോള്‍ യുവാവ് കുടിവെള്ളം ആവശ്യപ്പെട്ടു. തുടർന്ന് കുടിവെള്ളവുമായി വന്നപ്പോള്‍ കുപ്പിയില്‍ കരുതിയിരുന്ന ദ്രാവകം മുഖത്തേക്ക് ഒഴിക്കുകയായിരുന്നു. ദ്രാവകം മുഖത്ത് വീണതിന് പിന്നാലെ ശ്രീദേവിയുടെ ബോധം നഷ്‌ടമായി.
അല്‍പ്പസമയം കഴിഞ്ഞ് ബോധം വന്നതോടെ സ്വർണ മാല കാണാനില്ല. പിന്നാലെ ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരികരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ശ്രീദേവിയുടെ പരാതിയിൽ അത്തോളി പൊലീസാണ് കേസ് അന്വേഷിക്കുന്നത്.
എടിഎം മെഷീനും പിക്കപ്പ് വാനും കവർന്ന് മോഷ്‌ടാക്കൾ : ജാർഖണ്ഡിലെ ഹസാരിബാഗ് ജില്ലയിൽ ബർഹി പൊലീസ് സ്‌റ്റേഷൻ പരിധിയിലെ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎം മെഷീൻ ആണ് കഴിഞ്ഞ ജൂലൈയിൽ കള്ളന്മാർ കവർന്നത്. എടിഎമ്മിന് സമീപം പാർക്ക് ചെയ്‌തിരുന്ന പിക്കപ്പ് വാനും രാത്രിയിൽ കള്ളന്മാർ മോഷ്‌ടിച്ച് കൊണ്ടുപോയിട്ടുണ്ട്.