കോഴിക്കോട്: കോഴിക്കോട് വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. എയര്‍ കസ്റ്റംസ് ഇന്‍റലിജന്‍സ് വിഭാഗമാണ് വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 58 ലക്ഷം രൂപയുടെ 1222 ഗ്രാം സ്വര്‍ണം പിടികൂടിയത്. വെള്ളിയാഴ്‌ച രാത്രി 10.30ന് ദുബായില്‍ നിന്നെത്തിയ സ്‌പൈസ്‌ജെറ്റ് വിമാനത്തിലെ ശുചിമുറിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ 1269 ഗ്രാം സ്വർണമിശ്രിതത്തിൽ നിന്ന് 1025 ഗ്രാം 24 കാരറ്റ് സ്വർണം വേർതിരിച്ചെടുത്തു. ഇതിന് വിപണിയിൽ 49 ലക്ഷം രൂപ വില മതിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട; 58 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി - gold hunt
രണ്ട് കേസുകളിലായാണ് സ്വര്‍ണം പിടികൂടിയത്. ഉപേക്ഷിക്കപ്പെട്ട നിലയിൽ 1269 ഗ്രാം സ്വർണമിശ്രിതവും കാസര്‍കോട് സ്വദേശിയില്‍ നിന്ന് 214 ഗ്രാം സ്വർണമിശ്രിതവും കണ്ടെടുത്തു
മറ്റൊരു കേസിൽ എയർ അറേബ്യ വിമാനത്തിൽ ഷാർജയിൽ നിന്നെത്തിയ കാസര്‍കോട് സ്വദേശി റിയാസിൽ നിന്ന് ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ 214 ഗ്രാം സ്വർണമിശ്രിതം കണ്ടെടുത്തു. ഇതിൽ നിന്ന് ഒന്‍പത് ലക്ഷം രൂപയുടെ 197 ഗ്രാം സ്വർണം വേർതിരിച്ചെടുത്തു. കസ്റ്റംസ് ജോയിന്‍റ് കമ്മിഷണർ വികെ സിംഗിന്‍റെ നേതൃത്വത്തിൽ സൂപ്രണ്ടുമാരായ കെപി മനോജ്, സബീഷ് സിപി, പൗലോസ് വിജെ, ഇൻസ്പെക്ടർമാരായ അഭിലാഷ് ടിഎസ്, പ്രിയ കെകെ, ശിവാനി, ചേതൻ ഗുപ്‌ത, പ്രണെയ് കുമാർ, ഹെഡ് ഹവൽദാർ രവീന്ദ്രൻ എംഎൽ എന്നിവരടങ്ങിയ സംഘമാണ് സ്വർണം പിടികൂടിയത്.