കണ്ണൂർ:ട്യൂഷൻ കഴിഞ്ഞ് പോകുകയായിരുന്ന വിദ്യാർഥിനികളെ റോഡിൽ വച്ച് കടന്നുപിടിച്ച ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. ഉത്തർപ്രദേശ് ഓബ്രി സ്വദേശി സൽമാൻ ആണ് പിടിയിലായത്. നടന്ന് പോകുകയായിരുന്ന വിദ്യാർഥികള്‍ ആളൊഴിഞ്ഞ ഭാഗത്ത് എത്തിയപ്പോഴാണ് ബൈക്കിലെത്തിയ പ്രതി കടന്നുപിടിച്ചത്.
ബൈക്കിലെത്തി വിദ്യാർഥിനികളെ കടന്നുപിടിച്ചു; ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ - വിദ്യാർഥിനികളെ കടന്നുപിടിച്ചു
വിദ്യാർഥികളുടെ ശബ്‌ദം കേട്ട നാട്ടുകാർ പ്രതിയെ പിന്തുടർന്ന് പിടികൂടുകയായിരുന്നു
ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ
ഇയാൾ സഞ്ചരിച്ച KL57 C 5607 നമ്പർ ബൈക്കും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. നിലവിൽ നടക്കുനിയിൽ താമസിക്കുന്ന പ്രതി താമരശേരിയുടെ സമീപ പ്രദേശങ്ങളിലെ കോഴിക്കടകളിൽ ജോലി ചെയ്‌തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. വിദ്യാർഥിനികൾ ബഹളം വച്ചപ്പോൾ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ഓടിക്കൂടിയ നാട്ടുകാർ പിന്തുടർന്ന് പി.സി മുക്കിന് സമീപത്തെ പോക്കറ്റ് റോഡിൽ വെച്ചാണ് പിടികൂടിയത്.
ALSO READ ഒന്നര വയസുകാരിയെ ബലാത്സംഗം ചെയ്‌തു, അയല്‍വാസി അറസ്റ്റില്‍