കേരളം

kerala

ETV Bharat / state

Gender neutral uniform; ഈ കുട്ടികൾ പറന്നുയരട്ടെ, സ്വാതന്ത്ര്യത്തിലേക്ക്... ജെൻഡർ ന്യൂട്രൽ യൂണിഫോം നടപ്പിലാക്കി ബാലുശേരി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂള്‍ - GGHSS balussery

Gender neutral uniform ജൻഡർ ന്യൂട്രൽ യൂണിഫോം പദ്ധതി ഉദ്‌ഘാടനം മന്ത്രി ആർ ബിന്ദു ഓൺലൈനായി നിര്‍വഹിച്ചു. ഇതോടെ ജെൻഡർ ന്യൂട്രൽ യൂണിഫോം നടപ്പിലാക്കുന്ന സംസ്ഥാനത്തെ ആദ്യ ഹയർ സെക്കൻഡറി സ്കൂളായി ബാലുശേരി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂള്‍ മാറി.

ജി.ജി.എച്ച്.എസ്.എസ് ബാലുശ്ശേരി  Gender neutral uniform  ജെൻഡർ ന്യൂട്രൽ യൂണിഫോം  ബാലുശേരി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂള്‍  GGHSS balussery  യൂണിഫോം പരിഷ്കരണത്തിനെതിരെ സമരം
Gender neutral uniform; ജെൻഡർ ന്യൂട്രൽ യൂണിഫോം നടപ്പാക്കി ജി.ജി.എച്ച്.എസ്.എസ് ബാലുശ്ശേരി

By

Published : Dec 15, 2021, 8:14 PM IST

കോഴിക്കോട്:ഒരു യൂണിഫോമില്‍ എന്തിരിക്കുന്നു എന്ന് ചോദിക്കുന്നവരുണ്ടാകും. എന്നാല്‍ പുതിയ തലമുറ സ്വാതന്ത്ര്യത്തിലേക്ക് ചിറകു വിരിക്കുന്നത് അവരുടെ യൂണിഫോമില്‍ നിന്നായാലോ... ശരിയാണ് ഈ കുട്ടികൾ സ്വാതന്ത്ര്യത്തിന്‍റെ, ആത്മാഭിമാനത്തിന്‍റെ ലോകത്തേക്ക് പറക്കുകയാണ്...

Gender neutral uniform; ജെൻഡർ ന്യൂട്രൽ യൂണിഫോം നടപ്പാക്കി ജി.ജി.എച്ച്.എസ്.എസ് ബാലുശ്ശേരി

ജെൻഡർ ന്യൂട്രൽ യൂണിഫോം എന്ന പേരു കേൾക്കുമ്പോൾ പ്രതിഷേധവുമായി വരുന്നവരോട് ഈ കുട്ടികൾക്ക് വിയോജിപ്പില്ല, സ്‌നേഹം മാത്രം.. ഈ കുട്ടികൾ പുതിയ യൂണിഫോമിട്ട് സ്വാതന്ത്ര്യത്തിന്‍റെ പാട്ടു പാടുകയാണ്. ഇത് കേരളത്തില്‍ ആദ്യമായി ജെൻഡർ ന്യൂട്രൽ യൂണിഫോം നടപ്പിലാക്കിയ ബാലുശേരി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ കുട്ടികളാണ്. സ്‌കൂളിലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഇന്നുമുതൽ ഒരേ വേഷം. സമത്വവും സ്വാതന്ത്ര്യവും വസ്ത്രത്തില്‍ നിന്ന് തുടങ്ങട്ടെ..

Also Read: Gender neutral uniform: ഇത് ഞങ്ങളുടെ അവകാശം, വ്യത്യാസത്തിന്‍റെ അതിര്‍ വരമ്പ് ഭേദിച്ച്, ചരിത്രം കുറിച്ച് ബാലുശ്ശേരി ജി.എച്ച്.എസ്.എസ്

പുതിയ യൂണിഫോമായ പാന്‍റ്‌സും ഷർട്ടും അണിഞ്ഞാണ് ചൊവ്വാഴ്‌ച വിദ്യാർഥികൾ സ്കൂളിലെത്തിയത്. യൂണിഫോം ഏകീകരണത്തിൽ വിദ്യാർഥികൾക്ക് ഒരേ മനസ്.

ഏറെ സൗകര്യപ്രദമാണ്‌ പുതിയ യൂണിഫോമെന്ന്‌ കുട്ടികൾ പറഞ്ഞു. അതേസമയം മുസ്ലിം യൂത്ത് ലീഗ്‌, എം.എസ്.എഫ്‌ തുടങ്ങിയ സംഘടനകൾ യൂണിഫോമിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. പ്രതിഷേധക്കാർ കോ ഓർഡിനേഷൻ കമ്മിറ്റി രൂപീകരിച്ച്‌ പ്രതിഷേധ മാർച്ച്‌ നടത്തി. എന്നാൽ രക്ഷിതാക്കൾക്കോ വിദ്യാർഥികൾക്കോ ഇല്ലാത്ത വിഷമമാണ്‌ ചില സംഘടനകൾക്കെന്ന്‌ സ്‌കൂൾ അധികൃതർ പറഞ്ഞു.

200 പെൺകുട്ടികളും 60 ആൺകുട്ടികളുമാണ്‌ പുതിയ യൂണിഫോം ആയ പാന്‍റ്സും ഷർട്ടുമണിഞ്ഞെത്തിയത്‌. ജൻഡർ ന്യൂട്രൽ യൂണിഫോം പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി ആർ ബിന്ദു ഓൺലൈനായി നിര്‍വഹിച്ചു.

ABOUT THE AUTHOR

...view details