കോഴിക്കോട്: കോടഞ്ചേരി വിവാഹവുമായി ബന്ധപ്പെട്ട വിഷയം വിശദീകരിച്ചതിൽ തെറ്റുപറ്റിയെന്ന് സിപിഎം ജില്ല സെക്രട്ടേറിയേറ്റ് അംഗം ജോർജ് എം തോമസ്. താൻ പറഞ്ഞത് തെറ്റായാണ് വ്യാഖ്യാനിക്കപ്പെട്ടത്. ലൗ ജിഹാദ് എന്ന പദം ആർ.എസ്.എസിന്‍റെതാണ്.
'കേരളത്തിൽ ലൗ ജിഹാദ് ഇല്ല'; വിഷയം വിശദീകരിച്ചതിൽ പിശക് പറ്റിയെന്ന് ജോർജ് എം തോമസ് - george m thomas kodanjeri marriage
കോടഞ്ചേരി മിശ്ര വിവാഹവുമായി ബന്ധപ്പെട്ട് ജോർജ് എം തോമസ് നടത്തിയ പരാമർശം സി.പി.എം കോഴിക്കോട് ജില്ല കമ്മിറ്റി തള്ളിയിരുന്നു
ജോർജ് എം തോമസ്
കേരളത്തിൽ അങ്ങനെ ഒന്നില്ല. തെറ്റുധാരണയ്ക്ക് ഇടയാക്കുന്ന രീതിയിൽ സംഭവം അവതരിപ്പിച്ചത് തന്‍റെ പിഴവാണെന്നും ജോർജ് എം തോമസ് പറഞ്ഞു.
ALSO READ ജോർജ് എം തോമസിന് പിശക് പറ്റി; ലൗജിഹാദ് ആര്‍.എസ്.എസ് സൃഷ്ടിയെന്ന് മോഹനൻ മാസ്റ്റർ