കേരളം

kerala

ETV Bharat / state

ഇന്ധന വില വർധന; കോഴിക്കോട്ടും പ്രതിഷേധം

ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച് ഇന്ന് ചക്രസ്തംഭന സമരം നടത്താൻ വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ആഹ്വാനം ചെയ്തിരുന്നു.

clt  fuel price hike protests in kozhikode  fuel price hike  fuel price news  protests against central government  kozhikode protests  ഇന്ധന വില വർധന  കോഴിക്കോട്ടും പ്രതിഷേധ പരിപാടി  സംയുക്ത ട്രേഡ് യൂനിയൻ സമരസമിതി  ചക്രസ്തംഭന സമരം
ഇന്ധന വില വർധന; കോഴിക്കോട്ടും പ്രതിഷേധ പരിപാടി

By

Published : Jun 21, 2021, 12:56 PM IST

കോഴിക്കോട്: ഇന്ധന വില വർധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാറിനെതിരെ സംയുക്ത ട്രേഡ് യൂനിയൻ സമരസമിതി നേതൃത്വത്തിൽ കോഴിക്കോട്ടും പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു .15 മിനിറ്റ് നേരം വാഹനങ്ങൾ നിരത്തിൽ നിർത്തിയിട്ടാണ് പ്രതിഷേധിച്ചത്.

ഇന്ധന വില വർധന; കോഴിക്കോട്ടും പ്രതിഷേധ പരിപാടി

മാനഞ്ചിറയിൽ നടന്ന പ്രതിഷേധ പരിപാടിയിൽ എംവി ശ്രേയാം കുമാർ എംപി, എം.കെ രാഘവൻ എംപി, സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം, തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ, സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ എന്നിവർ ഉൾപ്പെടെ വിവിധ സംഘടനകളിലെ നേതാക്കൾ പങ്കെടുത്തു.

Also Read: ഇന്ധന വില വർധന; സംസ്ഥാനത്ത് ഇന്ന് ചക്രസ്തംഭന സമരം

ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച് ഇന്ന് ചക്രസ്തംഭന സമരം നടത്താൻ വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ആഹ്വാനം ചെയ്തിരുന്നു. രാവിലെ 11 മുതല്‍ 11.15 വരെ വാഹനങ്ങള്‍ എവിടെയാണോ അവിടെ നിര്‍ത്തിയിട്ടായിരിന്നു പ്രതിഷേധം.

ആംബുലന്‍സ് ഉള്‍പ്പെടെയുള്ള അവശ്യ സര്‍വ്വീസുകളെ സമരത്തില്‍ നിന്ന് ഒഴിവാക്കി. ഇന്ധന വില വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേന്ദ്രം നികുതി വെട്ടിച്ചുരുക്കണമെന്നാണ് ആവശ്യം.

സംസ്ഥാനത്ത് നിലവിൽ 100ന് അരികെയാണ് പെട്രോൾ വില. വില. തിരുവനന്തപുരത്ത് ഡീസല്‍ വില 94.17 കൊച്ചിയില്‍ 92.71-മാണ് ഇന്നത്തെ വില.

ABOUT THE AUTHOR

...view details