കോഴിക്കോട്:ഈ വര്‍ഷം പ്ലസ്‌ടുവും എസ്.എസ്.എല്‍.സിയും തോറ്റ പെണ്‍കുട്ടികള്‍ക്ക് സൗജന്യ ഓണ്‍ലൈന്‍ സ്പോക്കണ്‍ ഇംഗ്ലീഷ് പരിശീലനത്തിന് അവസരം. ദേശീയ ശിശുക്ഷേമ സന്നദ്ധ സംഘടനയായ നാഷണല്‍ ചൈല്‍ഡ് ഡെവലപ്പ്മെന്‍റ് കൗണ്‍സില്‍ (എന്‍.സി.ഡി.സി) കേരള റീജിയനാണ് ഇതിനായി വേദിയൊരുക്കുന്നത്. സ്പോക്കണ്‍ ഇംഗ്ലീഷ് പരിശീലനത്തിന് പുറമെ മോട്ടിവേഷന്‍ ക്ലാസ്, നൈപുണ്യ വികസനം, പബ്ലിക് സ്‌പീക്കിങ്, പ്രസന്‍റേഷന്‍ സ്‌കില്‍, വ്യക്തിത്വ വികസനം എന്നിവയും പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പ്ലസ്‌ടു - എസ്.എസ്.എല്‍.സി തോറ്റ പെണ്‍കുട്ടികള്‍ക്ക് സൗജന്യ സ്പോക്കണ്‍ ഇംഗ്ലീഷ് പരിശീലനം
ദേശീയ ശിശുക്ഷേമ സന്നദ്ധ സംഘടനയായ നാഷണല്‍ ചൈല്‍ഡ് ഡെവലപ്പ്മെന്‍റ് കൗണ്‍സില്‍ കേരള റീജിയനാണ് ഇതിനായി വേദിയൊരുക്കുന്നത്.
ഓണ്‍ലൈന്‍ വഴി ദിവസവും വൈകിട്ട് ഒരു മണിക്കൂറാണ് ക്ലാസ്. ഒപ്പം ഒരു മണിക്കൂര്‍ രണ്ടുപേരെ ചേര്‍ത്ത് സംസാര പരിശീലനത്തിനും സമയമൊരുക്കിയിട്ടുണ്ട്. ആകെ അന്‍പത് മണിക്കൂറാണ് (25 ദിവസം) ക്ലാസ്. വ്യാകരണ പഠനം പ്രയാസമാവാതിരിക്കാന്‍ കളികള്‍, പസിലുകള്‍ എന്നിവയിലൂടെ രസകരമായാണ് പഠിപ്പിക്കുന്നത്. എന്‍.സി.ഡി.സി മാസ്റ്റര്‍ ട്രെയിനര്‍ ബാബ അലക്‌സാണ്ടര്‍ പരിശീലന പരിപാടിയ്ക്ക് നേതൃത്വം നല്‍കും.
പരാജയപ്പെട്ട കുട്ടികളുടെ മാനസിക പിരിമുറുക്കവും നിരാശാബോധവും കുറയ്ക്കാനും ഒപ്പം അവര്‍ക്ക് മറ്റൊരുതരത്തില്‍ കഴിവ് തെളിയിക്കാനുള്ള പ്രചോദനവുമാണ് നല്‍കുന്നത്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ പ്ലസ്‌ടു/ എസ്.എസ്.എല്‍.സി മാര്‍ക്ക് ലിസ്റ്റ് കോപ്പികള്‍ സഹിതം 06282608517 എന്ന നമ്പറിലേക്ക് വാട്‌സ്ആപ്പ് ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു.