കേരളം

kerala

ETV Bharat / state

Four Ports In Kerala Have Received ISPS Code സംസ്ഥാനത്തെ 4 തുറമുഖങ്ങൾക്ക് രാജ്യാന്തര സുരക്ഷ കോഡ് : ഔദ്യോഗിക പ്രഖ്യാപനം ഇന്ന് വൈകിട്ട് - harbor

Four ports in Kerala have received ISPS codes : ബേപ്പൂർ, അഴീക്കൽ, കൊല്ലം, വിഴിഞ്ഞം തുറമുഖങ്ങൾക്കാണ് ഐഎസ്‌പിഎസ് കോഡ് ലഭിച്ചത്. ഔദ്യോഗിക പ്രഖ്യാപനം ഇന്ന് വൈകിട്ട് ബേപ്പൂരിൽ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിക്കും.

isps code  Ports Have Received ISPS Codes  രാജ്യാന്തര സുരക്ഷ കോഡ്  ഐഎസ്‌പിഎസ്  ഐഎസ്‌പിഎസ് കോഡ്  അഹമ്മദ് ദേവർകോവിൽ  തുറമുഖ വകുപ്പ് മന്ത്രി  international Maritime Bureau  Minister of Ports Department  ബേപ്പൂര്‍  Beypur  വിഴിഞ്ഞം  വിദേശ കപ്പലുകൾ  Four ports in the state have received ISPS codes  harbor  ഇൻ്റർനാഷണൽ മാരിടൈം ഓർഗനൈസേഷൻ
Ports Have Received ISPS Codes

By ETV Bharat Kerala Team

Published : Sep 4, 2023, 3:18 PM IST

കോഴിക്കോട്: സംസ്ഥാനത്തെ നാല് തുറമുഖങ്ങൾക്ക് ഇൻ്റർനാഷണൽ ഷിപ്പ് ആൻഡ് പോർട്ട്ഫെസിലിറ്റി സെക്യൂരിറ്റി (International Ship and Port Facility Security-ISPS) കോഡ് ലഭിച്ചു. ബേപ്പൂർ, അഴീക്കൽ, കൊല്ലം, വിഴിഞ്ഞം തുറമുഖങ്ങൾക്കാണ് രാജ്യാന്തര സുരക്ഷ കോഡ് ലഭിച്ചത് (Four Ports In Kerala Have Received ISPS Code). ഇതോടെ ഈ തുറമുഖങ്ങളിൽ (harbor) വിദേശ കപ്പലുകൾ വരുന്നതിന് സാങ്കേതിക തടസ്സമുണ്ടാകില്ല. ലോകരാജ്യങ്ങളും സംഘടനകളും അംഗങ്ങളായ ഇൻ്റർനാഷണൽ മാരിടൈം ഓർഗനൈസേഷൻ നിശ്ചയിച്ച സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്ന തുറമുഖങ്ങൾക്കാണ് ഐഎസ്‌പിഎസ് കോഡ് നൽകുന്നത്. ഔദ്യോഗിക പ്രഖ്യാപനം ഇന്ന് വൈകിട്ട് ബേപ്പൂരിൽ തുറമുഖ വകുപ്പ് മന്ത്രി (Minister of Ports Department) അഹമ്മദ് ദേവർകോവിൽ നിർവഹിക്കും.

വാണിജ്യ കപ്പലുകൾ ഭീകര പ്രവർത്തനത്തിന് ഉപയോഗിക്കാനുള്ള സാധ്യത മുൻനിർത്തി ഇൻ്റർനാഷണൽ മാരിടൈം ബ്യൂറോയാണ് (International Maritime Bureau) ഐഎസ്‌പിഎസ് നടപ്പാക്കാൻ തുറമുഖങ്ങളോട് ആവശ്യപ്പെട്ടത്. ആറ് മാസമാണ് ആദ്യ ഘട്ടത്തിൽ ലഭിക്കുന്ന സർട്ടിഫിക്കറ്റിൻ്റെ കാലാവധി. മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നു എന്ന് ഉറപ്പ് വരുത്തിയാൽ അഞ്ച് വർഷത്തേക്ക് സർട്ടിഫിക്കറ്റ് പുതുക്കി ലഭിക്കും. അതേ സമയം കപ്പൽ ചാലിന് ആഴമില്ലാത്തതിനാൽ ബേപ്പൂർ, കണ്ണൂർ അഴീക്കൽ തുറമുഖങ്ങളിൽ വലിയ കപ്പലുകൾ എത്തുന്നതിന് ഇപ്പോഴും തടസ്സം നിലനിൽക്കുകയാണ്. തടസ്സങ്ങൾ നീക്കാൻ പ്രവർത്തനങ്ങൾ ദ്രുതഗതിയിലാക്കുമെന്നാണ് തുറമുഖ വകുപ്പ് മന്ത്രി തന്നെ വ്യക്തമാക്കിയിരുന്നത്.

കേരളത്തിൽ നിന്ന് ഗൾഫിലേക്ക് യാത്രാക്കപ്പല്‍: ഉത്സവ സീസണുകളില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴില്‍ ചെയ്യുന്ന സാധാരണക്കാരായ പ്രവാസികളില്‍ നിന്ന് വിമാന കമ്പനികള്‍ ഭീമമായ തുകയാണ് യാത്രയ്ക്കാ‌യി ഈടാക്കുന്നത്. തുച്ഛമായ സമ്പാദ്യത്തിന്‍റെ ഭൂരിഭാഗവും യാത്രയ്ക്കാ‌യി മാറ്റിവയ്‌ക്കേണ്ട ദുരവസ്ഥയാണ് പ്രവാസികള്‍ക്ക് നിലവിലുള്ളത്. പ്രവാസികളുടെ യാത്രാപ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി 15 കോടി രൂപ ഈ വര്‍ഷത്തെ ബജറ്റില്‍ സർക്കാർ വകയിരുത്തിയിട്ടുണ്ടെന്നും ഇത് കൂടി ഉപയോഗപ്പെടുത്തി കപ്പല്‍ സര്‍വീസ് ആരംഭിക്കുവാനാണ് ആലോചനയെന്നും ഇതിനായി നോര്‍ക്കയുമായി സഹകരിച്ച് പദ്ധതി ആവിഷ്‌കരിക്കാൻ മെയ് 31 ന് ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചതായി തുറമുഖം വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞിരുന്നു.

യാത്രാഷെഡ്യുളും നിരക്കും തീരുമാനിച്ചതിന് ശേഷം യാത്രക്കാരെ കണ്ടെത്തുന്നതിനായി നോര്‍ക്കയുടെയും പ്രവാസി സംഘടനയുടെയും സഹകരണത്തോടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തിരുന്നു. ഉത്സവ സീസണുകളിൽ വിമാന കമ്പനികൾ ഉയർന്ന ചാർജ് ഈടാക്കാൻ തുടങ്ങിയതോടെയാണ് പ്ര​വാ​സി​ക​ൾ​ക്ക് കു​റ​ഞ്ഞ നി​ര​ക്കി​ൽ യാ​ത്ര ചെ​യ്യു​ന്ന​തി​നായി ബേ​പ്പൂ​ർ -​ യു​എ​ഇ ക​പ്പ​ൽ സ​ർ​വീസ് ആ​രം​ഭി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉയർന്നത്. നിലവിൽ ഉത്സവ സീസണുകളിൽ ലക്ഷങ്ങളാണ് വിമാന കമ്പനികൾ ടിക്കറ്റിനായി ഈടാക്കുന്നത്.

ALSO READ:'കേരളത്തിൽ നിന്ന് ഗൾഫിലേക്ക് യാത്രാക്കപ്പല്‍'; പദ്ധതി പരിഗണനയിലെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ

ALSO READ:51 ദിവസം 27 നദീതടം, ഒരാളുടെ ഏകദേശ ചെലവ് 20 ലക്ഷം: ഗംഗാ വിലാസ് കപ്പല്‍ യാത്ര പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്‌തു

ABOUT THE AUTHOR

...view details