കോഴിക്കോട്: നാദാപുരത്ത് കുടുംബത്തിലെ നാല് പേര്‍ക്ക് തീ പൊള്ളലേറ്റ സംഭവത്തില്‍ ചികിത്സയിലായിരുന്ന ഇളയ മകൻ സ്‌റ്റെഫിനും മരിച്ചു. ഇതോടെ കുടുംബത്തിലെ നാല് പേരും മരണത്തിന് കീഴടങ്ങി. കായലോട്ട് താഴെ സ്വദേശി രാജു (48), മൂത്തമകൻ സ്റ്റാലിഷ് (17 ) എന്നിവർ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. വ്യാഴാഴ്ച്ച ഉച്ചയോടെ രാജുവിന്‍റെ ഭാര്യ റീന മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാത്രി ഏഴ് മണിയോടെ സ്‌റ്റെഫിനും വിട വാങ്ങിയത്. ചൊവ്വാഴ്ച്ച പുലര്‍ച്ചെ രണ്ടരയോടെയാണ് രാജന്‍, ഭാര്യ റീനയെയും രണ്ട് മക്കളെയും പെട്രോളൊഴിച്ച് തീ കൊളുത്തിയത്. സ്വകാര്യ ആശുപത്രിയിൽ നിന്ന് മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം നാട്ടിലെത്തിച്ച് സംസ്കരിക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു.
നാദാപുരത്ത് തീപ്പൊള്ളലേറ്റ സംഭവത്തില്‍ നാല് പേരും മരണത്തിന് കീഴടങ്ങി - സ്‌റ്റെഫിൻ
ഇളയ മകൻ സ്‌റ്റെഫിനും മരിച്ചതോടെ കുടുംബത്തിലെ മുഴുവൻ പേരും മരണപ്പെട്ടു.
![നാദാപുരത്ത് തീപ്പൊള്ളലേറ്റ സംഭവത്തില്‍ നാല് പേരും മരണത്തിന് കീഴടങ്ങി fire death Kozhikode nadapuram Four members of a family were killed in a fire that broke out in Nadapuram നാദാപുരത്ത് കുടുംബത്തിലെ നാല് പേര്‍ക്ക് തീപ്പൊള്ളലേറ്റ സംഭവത്തില്‍ മുഴുവൻ പേരും മരണപെട്ടു കോഴിക്കോട് കോഴിക്കോട് വാർത്തകൾ നാദാപുരം സ്‌റ്റെഫിൻ നാദാപുരത്ത് കുടുംബത്തിലെ നാല് പേര്‍ക്ക് തീപ്പൊള്ളലേറ്റ സംഭവത്തില്‍ മുഴുവൻ പേരും മരണപെട്ടു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10777095-271-10777095-1614263125746.jpg)
നാദാപുരത്ത് കുടുംബത്തിലെ നാല് പേര്‍ക്ക് തീപ്പൊള്ളലേറ്റ സംഭവത്തില്‍ മുഴുവൻ പേരും മരണപെട്ടു