കോഴിക്കോട്:ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാർഥികൾക്ക് അധ്യാപികയായ സ്മിനയുടെ സഹപാഠികളുടെ കൈത്താങ്ങ് . തിരുവമ്പാടി പഞ്ചായത്തിലെ തൊണ്ടിമ്മൽ ഗവൺമെന്‍റ് എൽ പി സ്കൂളിലെ അധ്യാപികയുടെ സഹപാഠികളാണ് ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ടുന്ന രണ്ട് വിദ്യാർഥികൾക്ക് സ്നേഹ സമ്മാനമായി മൊബൈൽ ഫോൺ വാങ്ങി നൽകിയത്.
കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളജിലെ 2000- 05 ബാച്ചുകളിലെ പൂർവ വിദ്യാർഥികളാണിവർ. തൊണ്ടിമ്മൽ സ്കൂളിലെ അധ്യാപികയായ സ്മിന തന്‍റെ സ്കൂളിലെ വിദ്യാർത്ഥികളുടെ അവസ്ഥ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ഇട്ടതോടെയാണ് സുഹൃത്തുക്കൾ മൊബൈൽ ഫോൺ വാങ്ങി നൽകാമെന്ന് അറിയിച്ചത്. തുടർന്ന് അധ്യാപികയുടെ സഹപാഠികളായിരുന്ന ശ്രീരേഖ , ഹസീന എന്നിവർ ഫോൺ സ്കൂളിലെത്തിക്കുകയായിരുന്നു.