കേരളം

kerala

ETV Bharat / state

Former MLA MK Premnath Passed Away വടകര മുന്‍ എംഎല്‍എ എംകെ പ്രേംനാഥ് അന്തരിച്ചു - വടകര മുൻ എംഎൽഎ

Former MLA MK Premnath: എല്‍ജെഡി സംസ്ഥാന വൈസ് പ്രസിഡന്‍റ് എം.കെ പ്രേംനാഥ് അന്തരിച്ചു.

premnath passed away  Ex MLA MK Premnath Passed Away  വടകര മുന്‍ എംഎല്‍എ എംകെ പ്രേംനാഥ് അന്തരിച്ചു  എംഎല്‍എ എംകെ പ്രേംനാഥ് അന്തരിച്ചു  മുന്‍ എംഎല്‍എ എംകെ പ്രേംനാഥ്  MLA MK Premnath  നിയമസഭ  വടകര മുൻ എംഎൽഎ  വടകര എംഎൽഎ
Ex MLA MK Premnath Passed Away

By ETV Bharat Kerala Team

Published : Sep 29, 2023, 11:11 AM IST

Updated : Sep 29, 2023, 2:18 PM IST

കോഴിക്കോട്: വടകര മുൻ എംഎൽഎ എം.കെ പ്രേംനാഥ് (74) അന്തരിച്ചു (Former MLA MK Premnath Passed Away). ന്യൂറോ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. നിലവിൽ എൽജെഡി സംസ്ഥാന വൈസ് പ്രസിഡന്‍റാണ് (LJD State President). 2006 ലാണ് പ്രേംനാഥ് വടകരയിൽ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

ജെഡിഎസ് സ്ഥാനാർഥിയായി വിജയിച്ച പ്രേംനാഥ് 2011ൽ എൽജെഡിയുടെ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ജെഡിഎസിലെ സി.കെ നാണുവിനോടാണ് മത്സരിച്ച് പരാജയപ്പെട്ടത്. വടകരയിൽ 'ദൾ' രാഷ്‌ട്രീയത്തിന്‍റെ തമ്മിലടിയും കാലുവാരലും അനുഭവിച്ചറിഞ്ഞ നേതാവ് കൂടിയാണ് വിടവാങ്ങുന്നത്. മൃതദേഹം സ്വദേശമായ വടകര ചോമ്പാലയിലെ വീട്ടുവളപ്പിൽ സംസ്‌കരിക്കും.

ഐഎസ്‌ഒയിലൂടെ രാഷ്‌ട്രീയ ജീവിതത്തിലേക്ക്:സോഷ്യലിസ്റ്റ് വിദ്യാര്‍ഥി സംഘടനയായ ഐഎസ്‌ഒയില്‍ (ISO) പ്രവര്‍ത്തകനായാണ് എംകെ പ്രേംനാഥ് തന്‍റെ രാഷ്‌ട്രീയ ജീവിതത്തിലേക്ക് ചുവടുവച്ചത്. തുടര്‍ന്ന് അദ്ദേഹം ഐഎസ്‌ഒയുടെ പ്രസിഡന്‍റായി സ്ഥാനമേറ്റു. യുവജനദളിന്‍റെ സെക്രട്ടറി, പ്രസിഡന്‍റ്, ദേശീയ കമ്മിറ്റി അംഗം, സംസ്ഥാന ആക്‌ടിങ് പ്രസിഡന്‍റ് തുടങ്ങി നിരവധി സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചു. ഇതുകൂടാതെ തലസ്ഥാനത്തെ ചിത്ര എഞ്ചിനീയറിങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഡയറക്‌ടറായും സേവനം അനുഷ്‌ഠിച്ചിരുന്നു.

മടപ്പള്ളി ഗവണ്‍മെന്‍റ് കോളജില്‍ നിന്നും ബിരുദം പൂര്‍ത്തിയാക്കിയ അദ്ദേഹം തിരുവനന്തപുരം ലോ കോളജില്‍ നിന്നും എല്‍എല്‍ബിയും കേരള സര്‍വകലാശാലയില്‍ നിന്നും എംഎയും പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇത് കൂടാതെ ഭാരത് വിദ്യാഭവനില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരുദാന്തര ഡിപ്ലോമയും നേടിയിട്ടുണ്ട്. പരേതനായ കുന്നമ്പത്ത് നാരായണന്‍റെയും പത്മാവതി അമ്മയുടെയും മകനാണ് എംകെ പ്രേംനാഥ് എംഎല്‍എ. പരേതയായ പ്രഭാവതിയാണ് ഭാര്യ. പ്രിയയാണ് മകള്‍. (Ex MLA MK Premnath Death)

സ്‌പീക്കര്‍ അനുശോചിച്ചു:12-ാം കേരള നിയമസഭയില്‍ വടകര മണ്ഡലത്തെ (Vadakara Constituency) പ്രതിനിധീകരിച്ച എം.കെ. പ്രേംനാഥിന്‍റെ നിര്യാണത്തില്‍ നിയമസഭ സ്‌പീക്കര്‍ എ.എന്‍.ഷംസീര്‍ (Speaker AN Shamseer) അനുശോചനം രേഖപ്പെടുത്തി. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന എംകെ പ്രേംനാഥ് അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റ് വരിച്ചിരുന്നു. ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെടുന്നതിന് പ്രത്യേക പ്രാവീണ്യം കാണിച്ചിരുന്ന ജനകീയ നേതാവായിരുന്നു പ്രേംനാഥ് എന്നും സ്‌പീക്കര്‍ അനുസ്‌മരിച്ചു. ഇംഗ്ലീഷ് സാഹിത്യത്തിലും പത്രപ്രവര്‍ത്തനത്തിലും ബിരുദാനന്തര ബിരുദ ഡിപ്ലോമയും, LLB ഡിഗ്രിയും ഉണ്ടായിരുന്ന എം.കെ. പ്രേംനാഥ് അഭിഭാഷകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Last Updated : Sep 29, 2023, 2:18 PM IST

ABOUT THE AUTHOR

...view details