കോഴിക്കോട്:കോൺഗ്രസ് വിട്ട കെപിസിസി മുൻ ജനറൽ സെക്രട്ടറി പിഎം സുരേഷ് ബാബു എൻസിപിയിലേക്ക്. എലത്തൂരിലെ എല്‍ഡിഎഫ് സ്ഥാനാർഥി എകെ ശശീന്ദ്രനുമായി സുരേഷ് ബാബു കൂടിക്കാഴ്‌ച നടത്തി. ഇടതുപക്ഷത്തോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ താൽപര്യപ്പെട്ട സുരേഷ് ബാബുവിനോട് എലത്തൂരിൽ പ്രചാരണത്തിന് ഇറങ്ങാനും ശശീന്ദ്രൻ ആവശ്യപ്പെട്ടു. കോൺഗ്രസിന്‍റെ പ്രസക്തി നഷ്‌ടപ്പെട്ടെന്നും ദേശീയ തലത്തിൽ നേതൃത്വം ഇല്ലാതായെന്നും ആരോപിച്ചാണ് സുരേഷ് ബാബു പാർട്ടി വിട്ടത്. നേരത്തെ കോൺഗ്രസ് വിട്ട പിസി ചാക്കോയുമായി ചർച്ച നടത്തിയതിന് പിന്നാലെയാണ് സുരേഷ് ബാബു കോൺഗ്രസ് വിടാൻ തീരുമാനിച്ചത്.
കെപിസിസി മുൻ ജനറൽ സെക്രട്ടറി പിഎം സുരേഷ് ബാബു എൻസിപിയിലേക്ക് - pm suresh babu
എകെ ശശീന്ദ്രനുമായി സുരേഷ് ബാബു കൂടിക്കാഴ്‌ച നടത്തി. ഇടതു പക്ഷത്തോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ താൽപര്യപ്പെട്ട സുരേഷ് ബാബുവിനോട് എലത്തൂരിൽ പ്രചാരണത്തിന് ഇറങ്ങാനും ശശീന്ദ്രൻ ആവശ്യപ്പെട്ടു.
കോൺഗ്രസ് വിട്ട കെപിസിസി മുൻ ജനറൽ സെക്രട്ടറി പിഎം സുരേഷ് ബാബു എൻസിപിയിലേക്ക്
കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ മുതൽ പാർട്ടിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി വരെ എത്തിയ സുരേഷ് ബാബു ഒട്ടേറെ തെരഞ്ഞെടുപ്പുകളിൽ മത്സരിച്ച് തോറ്റിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കോഴിക്കോട് നോർത്തിൽ മത്സരിച്ച സുരേഷ് ബാബു വടകരയിൽ നിന്ന് ലോക്‌സഭയിലേക്കും ജനവിധി തേടിയിരുന്നു. കഴിഞ്ഞ തവണ കോഴിക്കോട് കോർപറേഷൻ പിടിക്കാൻ സുരേഷ് ബാബുവിന്‍റെ നേതൃത്വത്തിൽ ഇറങ്ങിയെങ്കിലും ദയനീയ തോൽവിയാണ് പാർട്ടിക്ക് സംഭവിച്ചത്.