കോഴിക്കോട്:കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് വീണ്ടും അറസ്റ്റ്. ജോളിക്ക് വ്യാജ ഒസ്യത് ഉണ്ടാക്കാൻ കൂട്ട് നിന്ന കേസില്‍ സിപിഎം കട്ടാങ്ങൽ മുൻ ലോക്കൽ സെക്രട്ടറി മനോജാണ് അറസ്റ്റിലായത്. സംഭവവുമായി ബന്ധപ്പെട്ട് മനോജിനെ സിപിഎം പുറത്താക്കിയിരുന്നു. എന്‍ഐടിക്ക് അടുത്ത് കട്ടാങ്ങലിലെ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമായിരുന്നു മനോജ്. പാര്‍ട്ടിയുടെ സല്‍പ്പേരിന് കളങ്കം വരുത്തിയെന്ന് ചൂണ്ടിക്കാട്ടി സിപിഎം മനോജിനെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കിയിരുന്നു. പണം വാങ്ങി വ്യാജ ഒസ്യത്തില്‍ ഒപ്പിട്ടുവെന്നാണ് മനോജിനെതിരെ ഉയര്‍ന്ന ആരോപണം.
കൂടത്തായി കേസ്; സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറി മനോജ് അറസ്റ്റിൽ
ജോളിയില്‍ നിന്ന് പണം വാങ്ങി വ്യാജ ഒസ്യത്തില്‍ ഒപ്പുവച്ചുവെന്നതാണ് മനോജിനെതിരെ ഉയര്‍ന്ന ആരോപണം. മനോജ് പാര്‍ട്ടി നടപടി നേരിട്ടതും ഈ സാഹചര്യത്തിലാണ്
എന്നാല്‍, ജോളി തന്നെ ചതിച്ചതാണെന്നാണ് സിപിഎം പ്രാദേശിക നേതാവ് മനോജ് പറയുന്നത്. ജോളി വ്യാജ ഒസ്യത്തുണ്ടാക്കിയാണ് ഒപ്പിടാന്‍ വിളിച്ചതെന്ന് തനിക്ക് അറിയില്ലായിരുന്നെന്ന് ഇയാൾ പറയുന്നു. താന്‍ ഒപ്പിട്ടത് വെറും വെള്ളക്കടലാസിലാണ്. എന്‍ഐടിയിൽ ഉദ്യോഗസ്ഥയാണെന്ന് ജോളി സ്വയം പരിചയപ്പെടുത്തിയിരുന്നതായും ഇയാൾ പറയുന്നു. 2007-ല്‍ ആദ്യ ഭര്‍ത്താവ് റോയിക്കും മക്കള്‍ക്കും ഒപ്പം ജോളി സ്ഥലം നോക്കാന്‍ എന്‍ഐടിക്ക് സമീപത്ത് വന്നിരുന്നു. അങ്ങനെയാണ് ജോളിയെ ആദ്യം പരിചയപ്പെടുന്നതെന്നും മറ്റ് ഒരു പരിചയവുമില്ലെന്നും മനോജ് പറയുന്നു.