കോഴിക്കോട്: ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് രണ്ടര വയസുകാരൻ മരിച്ചു. നരിക്കുനി വീരമ്പ്രം ചങ്ങളംകണ്ടി അക്ബറിന്‍റെ മകന്‍ മുഹമ്മദ് യമിനാണ് മരിച്ചത്. വിവാഹവീട്ടിൽ നിന്നും കൊണ്ടു വന്ന ഭക്ഷണം കഴിച്ച സമീപ വീടുകളിലേയും ബന്ധുവീടുകളിലേയും കുട്ടികളിലാണ് ആരോഗ്യപ്രശ്‌നമുണ്ടായത്.
ഭക്ഷണം കഴിച്ച് അവശനിലയിലായ ആറ് കുട്ടികൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. പതിനൊന്ന് കുട്ടികളെയാണ് വെള്ളിയാഴ്‌ച വൈകിട്ടോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.